Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jul 2024 17:53 IST
Share News :
ചാലക്കുടി:ചാലക്കുടിയിൽ സ്വർണ തട്ടിപ്പു സംഘം പുഴയിൽ ചാടി .മലപ്പുറം സ്വദേശിയിൽ നിന്നും നാല് ലക്ഷം രൂപ തട്ടിപ്പ് നടത്തിയാണ് അന്യസംസ്ഥാന സംഘം പുഴയിൽ ചാടിയത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.ഇവർ പുഴയിലേക്ക് ചാടിയത് കണ്ട ലോക്കോ പൈലറ്റാണ് വിവരം അറിയിച്ചത്. ചാലക്കുടി പുഴയ്ക്ക് സമീപം ഒരാളെ ടെയിൻ തട്ടിയതായും കൂടെയുണ്ടായിരുന്നവർ പുഴയിലേക്ക് ചാടുകയും ചെയ്തതായി ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസ് ലോക്കോ പൈലറ്റ്ചാലക്കുടി റെയിൽവേ സ്റ്റേഷൻ മാസ്റ്ററെ അറിയിക്കുകയായിരുന്നു. മൂന്ന് പേർ പാലത്തിൽ നിന്നും ചാടുകയും, ഒരാളെ ട്രയിൻ ഇടിച്ചുവെന്നുമായിരുന്നു ലോക്കോ പൈലറ്റ് നൽകിയ വിവരം.
വിവരമനുസരിച്ച് പൊലീസും, ഫയർഫോഴ്സും ചേർന്ന് പരിശോധന നടത്തിയെങ്കിലും ആരേയും കണ്ടെത്താനായില്ല.
പുഴയിൽ നിന്ന് നീന്തിക്കയറിയവർ റെയിൽവേട്രാക്ക് വഴി മുരിങ്ങൂരിൽഅവിടെ നിന്നും ഓട്ടോയിൽ കൊരട്ടിയിലേക്ക് പോയതായി പൊലീസ അന്വേഷണത്തിൽ പിന്നീച്മ വ്ക്യതമായി. സംഘത്തിൽ ഉണ്ടായിരുന്ന ഒരാൾക്ക് പരിക്ക് ഉണ്ടെന്ന സംശയവും ഓട്ടോ ഡ്രൈവർ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.നാദാപുരം സ്വദേശിക്ക് സ്വർണമാണെന്ന വ്യാജേനെ മുക്കുപണ്ടം കാണിച്ച് തട്ടിപ്പ് നടത്തി രക്ഷപെട്ടവരാണ് ഇവരെന്ന് പൊലീസ് പിന്നീട് തിരിച്ചറിഞ്ഞു.
ഏഴ് ലക്ഷം രൂപയുടെ സ്വർണ ഇടപാടിനായാണ് സംഘം എത്തിയത്. എന്നാൽ സ്വർണം നൽകണമെങ്കിൽ ആദ്യം അഡ്വാൻസ് നൽകണമെന്ന് സ്വർണം വാങ്ങാനെത്തിയാളോട്പറഞ്ഞു. റെയിൽവെ ട്രാക്കിലായിരുന്നു സംഘം ഉണ്ടായിരുന്നത്. പണം ലഭിച്ചയുടനെ ഇവർ മുക്കുപണ്ടം കാട്ടി. അപ്പോഴേക്കും ട്രെയിൻ വന്നു. നാല് ലക്ഷം രൂപയുടെ ബാഗുമായി പ്രതികൾ ട്രാക്കിലൂടെ ഓടി. ട്രെയിൻ അടുത്തെത്തിയപ്പോൾ പുഴയിലേക്ക് ചാടി. കോഴിക്കോട് സ്വദേശിയുടെ പേര് പറഞ്ഞ് പരിചയപ്പെടുത്തിയാണ് ഇവർ ചാലക്കുടിയിലെത്തിയതെന്നും എന്നാൽ ഈ നാലംഗ സംഘത്തെ പണം നഷ്ടപ്പെട്ടവർക്ക് അറിയില്ലെന്നുമാണ് പൊലീസിന് ലഭിച്ച മൊഴി.
Follow us on :
Tags:
More in Related News
Please select your location.