Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അരിക്കുളത്ത് ലഹരി വിരുദ്ധ കലാജാഥ ആരംഭിച്ചു

18 Mar 2025 09:02 IST

ENLIGHT MEDIA PERAMBRA

Share News :

അരിക്കുളം: കോഴിക്കോട് ജില്ലാ പഞ്ചായത്തിൻ്റെ സഹകരണത്തോടെഅരിക്കുളം ഗ്രാമ പഞ്ചായത്ത് മാർച്ച് 17, 18, 21, 22 തിയ്യതികളിൽ നടക്കുന്ന "ലഹരിക്കെതിരെ ഗ്രാമത്തിൻ്റെ പടപ്പുറപ്പാട് " തറമ്മൽ അങ്ങാടിയിൽ ജില്ലാ പഞ്ചായത്ത് അംഗം എം.പി. ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എൻ. വി. നജിഷ് കുമാർ അധ്യക്ഷത വഹിച്ചു. തുടർന്ന് കുരുടിവിട്, പുതേരിപ്പാറ എന്നിവിടങ്ങളിൽ പ്രസിഡണ്ട് എ . എം. സുഗതൻ മാസ്റ്റർ, കെ.പി. രജനി, എം. പ്രകാശൻ,എൻ.എം ബിനിത, വി.പി.അശോകൻ, കെ.എം. അമ്മത്,കെ.കെ. നാരായണൻ, ജോർജ് മാസ്റ്റർ, വി. ബഷീർ നാടകവതാരകൻ കെ.സി. കരുണാകരൻ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News