Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് നഗരസഭയുടെ ആഭിമുഖ്യത്തിൽ ആയുർവേദ ഹോമിയോപ്പതി ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ ആയുഷ് വയോജന ക്യാമ്പ് ബ്ലാങ്ങാട് ജി എഫ് യു പി എസ് സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു

08 Sep 2024 20:43 IST

MUKUNDAN

Share News :

ചാവക്കാട്:നഗരസഭയുടെ ആഭിമുഖ്യത്തിൽ ആയുർവേദ ഹോമിയോപ്പതി ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ ആയുഷ് വയോജന ക്യാമ്പ് ബ്ലാങ്ങാട് ജി എഫ് യു പി എസ് സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു.നഗരസഭ ആരോഗ്യകാര്യ സ്ഥിരസമിതി അധ്യക്ഷ ബുഷ്റ ലത്തീഫ് ഉദ്ഘാടനം നിർവഹിച്ചു.വിദ്യാഭ്യാസകാര്യ സ്ഥിരസമിതി അധ്യക്ഷ പ്രസന്ന രണദിവെ അധ്യക്ഷത വഹിച്ചു.നഗരസഭ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.പി.വി.സിഡു,പൊതുമരാമത്ത് കാര്യസ്ഥിര സമിതി അധ്യക്ഷൻ അഡ്വ.എ.വി.മുഹമ്മദ് അൻവർ,വാർഡ് കൗൺസിലർ രഞ്ജിത്ത് കുമാർ,നഗരസഭ യോഗ ട്രെയിനർ രാജി പ്രിൻസ്,ഉമ്മു ഹുസൈൻ എന്നിവർ സംസാരിച്ചു.ഡോ.ഖദീജ കാദർമോൻ,ഡോ.ശ്രുതി വിനേഷ്,ഡോ.നീമ സലിം എന്നിവരും,നിരവധി വയോജനങ്ങളും ക്യാമ്പിൽ പങ്കെടുത്തു.


Follow us on :

More in Related News