Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടപ്പുറം പഞ്ചായത്ത് ആറാം വാർഡിൽ ആലുപറമ്പ് പ്രദേശത്ത് പൊക്കാക്കില്ലത്ത് കദീജയുടെ വീടിന് മുകളിൽ ശക്തമായ കാറ്റിൽ മരം വീണ് നാശനഷ്ടം ഉണ്ടായി

18 Jul 2024 18:20 IST

MUKUNDAN

Share News :

ചാവക്കാട്:കടപ്പുറം ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ ആലുപറമ്പ് പ്രദേശത്ത് പൊക്കാക്കില്ലത്ത് കദീജയുടെ വീടിന് മുകളിലാണ് ശക്തമായ കാറ്റിൽ മരം വീണ് വീട് തകർന്നത്.വീട്ടുകാർ സ്ഥലത്തില്ലാത്തതിനാൽ ആളപായം ഉണ്ടായില്ല.ചുമരുകൾക്ക് വിള്ളൽ ഉണ്ടാകുകയും,മേൽക്കൂര തകരുകയും ചെയ്തിട്ടുണ്ട്.വില്ലേജ് ഓഫീസിൽ പരാതി നൽകി.കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വാലിഹ ഷൗക്കത്ത്,ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.പി.മൻസൂർ അലി,പഞ്ചായത്ത് അസിസ്റ്റൻറ് എൻജിനീയർ പി.എം.അനൂപ്,ഓവർസിയർ അശ്വതി എന്നിവർ സ്ഥലം സന്ദർശിച്ചു.2 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.


Follow us on :

More in Related News