Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Nov 2025 21:29 IST
Share News :
ഗുരുവായൂർ:ക്ഷേത്രപ്രവേശന സത്യഗ്രഹത്തിൻ്റെ 94-ാമത് വാർഷികം ഗുരുവായൂർ ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു.രാവിലെ 9 മണിക്ക് ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യഗ്രഹ സ്മാരക സ്തൂപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണവും നടത്തി.ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു.അയിത്തത്തിനും ജാതി വിവേചനത്തിനും എതിരെ നടന്ന ഗുരുവായൂർ സത്യഗ്രഹം നവോത്ഥാന മുന്നേറ്റത്തിലെ തിളക്കമാർന്ന അധ്യായമാണെന്ന് ചെയർമാൻ പറഞ്ഞു.മനുഷ്യൻ്റെ മനസിൽ നിന്നാണ് ജാതി വിവേചനങ്ങൾ ആദ്യം മാറേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.സത്യഗ്രഹസ്തൂപത്തിൽ പുഷ്പാർച്ചനയ്ക്ക് ദേവസ്വം ചെയർമാൻ നേതൃത്വം നൽകി.ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്,കെ.പി.വിശ്വനാഥൻ,അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ,ദേവസ്വം ജീവനക്കാർ,മാധ്യമ പ്രവർത്തകർ,ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.