Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Oct 2024 13:34 IST
Share News :
ഗുരുവായൂർ:ഗ്ളോബൽ എൻഎസ്എസിൻ്റെ നേതൃത്വത്തിൽ ഗുരുവായൂരിൽ ആരംഭിച്ച ജനനി സ്വരലയ നൃത്തവിദ്യാലയത്തിൻ്റെ ഉദ്ഘാടനം രാജരാജേശ്വരി കലാക്ഷേത്രം പ്രിൻസിപ്പാൾ കലാമണ്ഡലം രമാദേവി ടീച്ചർ നിർവഹിച്ചു.ജിഎൻഎസ്എസ് സംസ്ഥാന പ്രസിഡന്റ് ഐ.പി.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.പ്രശസ്ത നർത്തകിയും,രസ ഡയറക്ടറുമായ കലാക്ഷേത്ര ക്രിസ്മത്,പ്രശസ്ത തിരുവാതിര അദ്ധ്യാപിക പ്രഭിത ജയദാസ് എന്നിവർ വിശിഷ്ടാതിഥികളായി.പാരമ്പര്യ കേരളീയ കലകളായ പരമ്പരാഗത തിരുവാതിരക്കളിയും,മോഹിനിയാട്ടവും തനതായ ശൈലിയിൽ പഠിപ്പിക്കുന്നതിനുള്ള ക്ലാസ്സുകൾ ജനനി സ്വരലയ നൃത്തവിദ്യാലത്തിൽ ഉടനെ ആരംഭിക്കും.ചടങ്ങിൽ ജിഎൻഎസ്എസ് ഭാരവാഹികളായ കെ.മോഹനകൃഷ്ണൻ,കെ.ടി.ശിവരാമൻനായർ,ശ്രീകുമാർ പി.നായർ,രാധ ശിവരാമൻ,സരസ്വതി വിജയൻ,ശ്രീധരൻ മാമ്പുഴ എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.