Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് നഗരസഭയുടെ 2024-25 ജനകീയ ആസൂത്രണ പദ്ധതിയുടെ ഭാഗമായി ക്ഷീരകർഷകർക്ക് പശുക്കളും,ധാതുലവണ മിശ്രിതവും വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം...

30 Dec 2024 20:19 IST

MUKUNDAN

Share News :

ചാവക്കാട്:നഗരസഭയുടെ 2024-25 ജനകീയ ആസൂത്രണ പദ്ധതിയുടെ ഭാഗമായി ക്ഷീരകർഷകർക്ക് പശുക്കളും,ധാതുലവണ മിശ്രിതവും വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ വൈസ് ചെയർമാൻ കെ.കെ.മുബാറക് നിർവഹിച്ചു.വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന സലിം അധ്യക്ഷത വഹിച്ചു.ചാവക്കാട് സീനിയർ വെറ്റിനറി ഡോക്ടർ ശർമിള പദ്ധതിയുടെ വിശദാംശങ്ങൾ അവതരിപ്പിച്ചു.പൊതുമരാമത്ത് കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ.എ.വി.മുഹമ്മദ് അൻവർ,ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ ലത്തീഫ്,വിദ്യാഭ്യാസ കലാകായിക സ്ഥിരം സമിതി ചെയർപേഴ്സൺ പ്രസന്ന രണദിവെ,മുൻ ചെയർമാനും,നഗരസഭ കൗൺസിലറുമായ എം.ആർ.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.പദ്ധതിയിൽ ഉൾപ്പെട്ട കർഷകർ,നഗരസഭ കൗൺസിലർമാർ ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.


Follow us on :

More in Related News