Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Dec 2024 18:19 IST
Share News :
കുന്നംകുളം: ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെ സെബി മണ്ടുംമ്പാൽ വിജയിച്ചു. നിലവിലെ കോൺഗ്രസ് വാർഡംഗം സി കെ ജോൺ മരണപ്പെട്ടതാണ് ഉപതെരഞ്ഞെടുപ്പിന് കാരണമായത്.
വാർഡിൽ സിപിഎമ്മും , ബിജെപിയും രഹസ്യധാരണ പ്രകാരം കോൺഗ്രസ്സിനെ തോൽപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്നും, എന്നാൽ ജനങ്ങൾ അത്ന്ന തകർത്തുവെന്നും കോൺഗ്രസ്സ് ആരോപിച്ചു. ബിജെപിക്ക് ലഭിക്കേണ്ട പകുതിയിലേറെ വോട്ടുകളും ഈധാരണ പ്രകാരം സിപിഎമ്മിന് ചെയ്തതായും ഇവർ പറയുന്നു.
എംഎൽഎയും മുൻമന്ത്രിയുമായ എ സി മൊയ്തീനും, എംപി യായ രാധാകൃഷ്ണനും , സിപിഎമ്മിന്റെ പ്രമുഖരായ ജില്ലാ നേതാക്കളും, എംഎൽഎ മാരും പഞ്ചായത്ത് പ്രസിഡണ്ട് മാരും ഉൾപ്പെടെ വാർഡിൽ ശക്തമായ പ്രചരണം നടത്തിയെങ്കിലും ജനങ്ങൾ കോൺഗ്രസിനൊപ്പം നിന്നുവെന്നും മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി നേതൃത്വം പറഞ്ഞു. ജനാധിപത്യത്തിനും മതേതരത്വത്തിനും ഒപ്പം നിൽക്കുന്ന ജനങ്ങളുടെ വിജയമാണ് ഇതെന്ന് ചൊവ്വന്നൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.