Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jun 2025 15:38 IST
Share News :
കോഴിക്കോട്:കുറ്റിച്ചിറ ഹെറിറ്റേജിൽ കാലിക്കറ്റ് ഗേൾസ് ഹയർ സെക്കൻററി സ്ക്കൂൾ എൻ.എസ്.എസ് വളണ്ടിയേഴ്സ് നിർമ്മിച്ച "തെക്കേപ്പുറത്തെ പ്രധാന സ്വാതന്ത്ര്യസമരസേനാനികൾ" എന്ന സ്മാരകം കുറ്റിച്ചിറയിൽ നടന്ന ചടങ്ങിൽ സ്പോർട്സ്,ഹജ്ജ്,വഖ്ഫ് വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു.ചരിത്രം നിരാകരിക്കപ്പെടുകയും ചരിത്രസംഭവങ്ങളെയും സ്മാരകങ്ങളെയും തമസ്ക്കരിക്കപ്പെടുകയും ചെയ്യുന്ന ആധുനികയുഗത്തിൽ ഈ ദൗത്യം ഏറെ പ്രസക്തമാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ഒന്നരവർഷത്തോളമായി എൻ എസ് എസ് വളണ്ടിയർമാർ ഗവേഷണം ചെയ്ത് കണ്ടെത്തിയ 23 പ്രാദേശികസ്വാതന്ത്ര്യസമര സേനാനികളുടെ പേരും സ്വാതന്ത്ര്യ സമരത്തിൻ്റെ ചിത്രീകരണവും മനോഹരമായി ആലേഖനം ചെയ്യുക വഴി പഴയ തലമുറക്ക് ചരിത്ര സംഭവങ്ങളെയും സേനാനികളെയും ഓർത്തെടുക്കാനും പുതുതലമുറക്ക് ഇവ പകർന്നു കൊടുക്കുന്നതോടൊപ്പം തന്നെ ദേശാഭിമാനം വളർത്തുകയും ചെയ്യുക എന്നീ ലക്ഷ്യങ്ങളാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്.
കോഴിക്കോട് സൗത്ത് എം.എൽ.എ അഹമ്മദ് ദേവർകോവിൽ അധ്യക്ഷത വഹിച്ചു.സംസ്ഥാന എൻ.എസ്.എസ് ഓഫീസർ ഡോ.ആർ.എൻ.അൻസർ മുഖ്യാതിഥിയായിരുന്നു .പ്രിൻസിപ്പാൾ എം.അബ്ദു പ്രൊജക്ട് അവതരിപ്പിച്ചു.സ്മരണികപ്രകാശനം മന്ത്രി വി അബ്ദുറഹ്മാൻ പ്രോഗ്രാം ഓഫീസർ ഷഹീന.ഇ. കെ ക്ക് നൽകിക്കൊണ്ട് നിർവ്വഹിച്ചു. .മുഖദാർ കൗൺസിലർ പി.മുഹസിന, കാലിക്കറ്റ് ഗേൾസ് മാനേജ്മെന്റ് കമ്മിറ്റി അംഗം സി.പി. മാമുക്കോയ. എൻ. എസ്എസ് റീജിയണൽ കൺവീനർ എസ്. ശ്രീചിത്ത് , എൻ എസ് എസ് സൗത്ത് ജില്ലാ കൺ വീനർ എം.കെ. ഫൈസൽ, ഹെഡ്മിസ്ട്രസ് എം.കെ. സൈനബ,പ്രിൻസിപ്പൽ ഇൻ.ചാർജ് ഡയാന കെ.ജോസഫ് ,എൻ എസ് എസ് വടകര ക്ലസ്റ്റർ കൺവീനർ കെ.ഷാജി ,സ്റ്റാഫ് സെക്രട്ടറി കെ.നൂഹ് എന്നിവർ ആശംസകളർ
സംസാരിച്ചു.പി.ടി.എ.പ്രസിഡണ്ട് എം.പി.ജംഷീദ് സ്വാഗതവും എൻ എസ് എസ് വളണ്ടിയർ ഷബീല നന്ദിയും പറഞ്ഞു. സംസ്ഥാന എൻ.എസ്.എസ് ഓഫീസർ ഡോ.അൻസർ ആർ.എൻ മുഖ്യാതിഥിയായിരുന്നു .പ്രിൻസിപ്പാൾ അബ്ദു.എം പ്രൊജക്ട് അവതരിപ്പിച്ചു.സ്മരണികപ്രകാശനം മന്ത്രി വി.അബ്ദുറഹ്മാൻ പ്രോഗ്രാം ഓഫീസർ ഷഹീന.ഇ. കെ ക്ക് നൽകിക്കൊണ്ട് നിർവ്വഹിച്ചു. .മുഖദാർ കൗൺസിലർ മുഹസിന.പി, കാലിക്കറ്റ് ഗേൾസ് മാനേജ്മെന്റ് കമ്മിറ്റി അംഗം സി.പി മാമുക്കോയ. എൻ. എസ്എസ് റീജിയണൽ കൺവീനർ എസ്. ശ്രീചിത്ത് , എൻ എസ് എസ് സൗത്ത് ജില്ലാ കൺ വീനർ എം.കെ ഫൈസൽ, ഹെഡ്മിസ്ട്രസ് എം.കെ സൈനബ,പ്രിൻസിപ്പൽ ഇൻ.ചാർജ് ഡയാന കെ.ജോസഫ് ,എൻ എസ് എസ് വടകര ക്ലസ്റ്റർ കൺവീനർ ഷാജി കെ,സ്റ്റാഫ് സെക്രട്ടറി നൂഹ് . കെ എന്നിവർ ആശംസകളർപ്പിച്ചു.
Follow us on :
Tags:
More in Related News
Please select your location.