Wed Jun 18, 2025 5:57 AM 1ST
Location
Sign In
26 Nov 2024 12:16 IST
Share News :
വടക്കാഞ്ചേരി. മരക്കൊമ്പിൽ കയറിൽ കുരുങ്ങിയ പക്ഷിയെ രക്ഷിച്ച് വടക്കാഞ്ചേരി ഫയർഫോഴ്സ്.ഇന്ന് രാവിലെയാണ് പാർളിക്കാട് റെയിൽവെ ഗേറ്റിന് അരികെയുള്ള പൂമരത്തിൽ കുടുങ്ങിയ നിലയിൽ പ്രാപ്പിടിയൻ പക്ഷിയെ നാട്ടുകാർ കണ്ടത്.തുടർന്ന് ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. മിനിറ്റുകൾക്കുള്ളിൽ എസ് എഫ് ആർ ഒ കലേഷ് കുമാറിൻ്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം രക്ഷാപ്രവർത്തനം ആരംഭിച്ചു. മുപ്പതടിയോളം ഉയരമുള്ള മരത്തിലേക്ക് ഫയർ ഓഫീസർ ഗോപകുമാറാണ് കയറിയത്, പക്ഷിയുടെ കാലുകൾ കയറിൽ കുരുങ്ങി, ദേഹത്ത് ഉറുമ്പുകൾ വന്ന നിലയിലായിരുന്നു. ഏറെ നേരത്തെ ശ്രമത്തിന് ശേഷമാണ് പക്ഷിയുടെ കാലിലെ കുരുക്ക് മുറിച്ച് രക്ഷപ്പെടുത്തി, താഴെ എത്തിച്ചത്.അര മണിക്കൂർ നീണ്ടുനിന്ന രക്ഷാപ്രവർത്തനത്തിൽ എഫ്ആർ ഒ നിധിൻ ദേവ്, ഫൈസൽ, സുധീഷ് എം, അശ്വിൻ എം എസ്, ഹോം ഗാർഡ് ബാബു എം എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.