Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സിപിഎം പ്രവർത്തകർ റോഡ് ശുചീകരിച്ചു

21 Mar 2025 17:27 IST

Saifuddin Rocky

Share News :



കൊണ്ടോട്ടി : ഇ എം എസ് -എ കെ ജി ദിനാചരണത്തിൻ്റെ ഭാഗമായി നെടിയിരുപ്പ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാലിന്യ മുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി മുസ്ലിയാരങ്ങാടി മുതൽ കുറുപ്പത്ത് ജംഗ്ഷൻ വരെ റോഡിനിരുവശവും സിപിഎം പ്രവർത്തകർ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ലോക്കൽ കമ്മിറ്റിക്ക് കീഴിലുള്ള 7 ബ്രാഞ്ചുകൾ മുസ്‌ലിയാരങ്ങാടിയിൽ നിന്നും 8 ബ്രാഞ്ചുകൾ കുറുപ്പത്ത് ജംഗ്ഷനിൽ നിന്നും തുടങ്ങി കൊട്ടുക്കരയിൽ സമാപിക്കുന്ന വിധമായിരുന്നു ശുചീകരണ പ്രവൃത്തികൾ. പരിപാടിയുടെ ലോക്കൽതല ഉദ്ഘാടനം ഏരിയ കമ്മിറ്റി അംഗം ശ്രീജിത്ത്‌ നിർവഹിച്ചു. ശിഹാബ് കോട്ട, സനീബ്,സക്കീർ മുത്തു എന്നിവർ സംസാരിച്ചു. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ആഹ്വാനപ്രകാരം സംസ്ഥാനത്തൊട്ടുക്കും പാർട്ടി ഘടകങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കുന്ന സംസ്ഥാന സർക്കാറിന്റെ മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായിട്ടായിരുന്നു ശുചീകരണം. ബ്രാഞ്ച് സെക്രട്ടറിമാർ, മുതിർന്ന പാർട്ടി പ്രവർത്തകർ എന്നിവരും പങ്കെടുത്തു.

Follow us on :

More in Related News