Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൈപ്പുറത്ത് കണ്ണേട്ടൻ ചരമ വാർഷിക ദിനം

14 Oct 2024 14:53 IST

- Preyesh kumar

Share News :

കീഴരിയൂർ: സമുന്നത കോൺഗ്രസ്സ് നേതാവും കീഴരിയൂർ സർവ്വീസ് സഹകരണ ബേങ്ക് മുൻ പ്രസിഡന്റുമായിരുന്ന കൈപ്പുറത്ത് കണ്ണേട്ടന്റെ 6ാം ചരമ വാർഷികം കീഴരിയൂർ മണ്ഡലം 135ാം ബൂത്ത്‌ കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ

സമുചിതമായി ആചരിച്ചു .കോരപ്രയിൽ നടന്ന അനുസ്മരണ സമ്മേളനം ജില്ലാ കോൺഗ്രസ്സ് ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു,


ബൂത്ത്‌ പ്രസിഡന്റ് കണിയാണ്ടി അബ്ദുറഹിമാൻ അധ്യക്ഷ്യത വഹിച്ചു, ബ്ലോക്ക്‌ പ്രസിഡന്റ് രാമചന്ദ്രൻ മാസ്റ്റർ, മണ്ഡലം പ്രസിഡന്റ് ഇടത്തിൽ ശിവൻ മാസ്റ്റർ, ചുക്കോത്ത് ബാലൻ നായർ, പഞ്ചായത്ത് മെമ്പർമാരായ കെ .സി. രാജൻ, കെ ഒ, ഗോപാലൻ, ഇ എം മനോജ്‌, സവിത നിരത്തിന്റെ മീത്തൽ, പി .കെ. ഗോവിന്ദൻ, ശശി കല്ലട, ടി.കെ.ഷിനിൽ , കെ. ഒ .പ്രഭാകരൻ എന്നിവർ സംസാരിച്ചു.

Follow us on :

Tags:

More in Related News