Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Oct 2024 21:11 IST
Share News :
ചാവക്കാട്:കണ്ണൂർ എഡിഎം നവീൻബാബുവിൻ്റെ മരണത്തിൻ്റെ ഉത്തരവാദികളെ അറസ്റ്റു ചെയ്യുക,ഈ വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തുക എന്നീ വിഷയങ്ങൾ ഉയർത്തികൊണ്ട് ചാവക്കാട് താലൂക്ക് ഓഫീസ് സ്റ്റാഫ് കൗൺസിൽ സംഘടിപ്പിച്ച റവന്യൂ ജീവനക്കാരുടെ പ്രതിഷേധ യോഗവും,മാർച്ചും ചാവക്കാട് താലൂക്ക് ഓഫീസ് പരിസരത്ത് ചേർന്നു.റവന്യൂ ജീവനക്കാരുടെ പ്രതിഷേധ മാർച്ച് ചാവക്കാട് താലൂക്ക് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച് ബൈപ്പാസ് വഴി,ചാവക്കാട് മിനി സിവിൽ സ്റ്റേഷൻ ഉൾപ്പെടെ വലം വെച്ച് താലൂക്ക് പരിസരത്ത് അവസാനിച്ചു.തുടർന്ന് നടന്ന പ്രതിഷേധ യോഗം ചാവക്കാട് തഹസിൽദാർ സി.എസ്.രാജേഷ് ഉദ്ഘാടനം ചെയ്തു.ചാവക്കാട് ഭൂരേഖ തഹസിൽദാർ സി.പി.ശ്രീകല മുഖ്യപ്രഭാഷണം നടത്തി.ഹെഡ് ക്വാർട്ടേഴ്സ് തഹസിൽദാർ പി.എൻ.സുരേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ഇ.എസ്.സലീം സ്വാഗതം പറഞ്ഞു.ഹെഡ് ക്ലർക്ക് കെ.എം.രമേഷ് നന്ദി രേഖപ്പെടുത്തി.കെ.ബി.ഹരീഷ്,കെ.പ്രകാശൻ,പി.പി.ലിൻറ,എം.ആർ.പ്രവിത, കെ.പി.പ്രിയ എന്നിവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി.ചാവക്കാട് താലൂക്കിലെ ജീവനക്കാരും,വില്ലേജ് ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.