Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭദ്രം സുരക്ഷാ പദ്ധതിയിൽ സഹായം നൽകി

04 Jun 2025 21:12 IST

MUKUNDAN

Share News :

 ചേറ്റുവ:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ഭദ്രം സുരക്ഷാ പദ്ധതിയിൽ അംഗമായിരുന്ന ചേറ്റുവ യൂണിറ്റ് അംഗം സിംഗ് ബാബുവിന്റെ മരണാനന്തര സഹായം 10 ലക്ഷം രൂപ ചെക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂർ മണ്ഡലം ചെയർമാൻ ലൂക്കോസ് തലക്കുട്ടൂർ സിംഗ് ബാബുവിന്റെ ഭാര്യക്ക് കൈമാറി.യൂണിറ്റ് പ്രസിഡന്റ് വി. കെ.ഹംസ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി പി.ഐ.ഒബ്സർ,ട്രഷറർ എം.ആർ.ഗോപി,പി.എം.മഖ്സൂദ്,വി.എസ്.റഫീഖ്,ആർ.എം.സിദ്ധി,അബു,വി.എസ്.ജയൻ,മോഹനൻ വട്ടപറമ്പിൽ എന്നിവർ സംസാരിച്ചു.


Follow us on :

More in Related News