Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Feb 2026 23:07 IST
Share News :
കേരളാ ബാങ്ക് ജീവനക്കാരുടെ പെന്‍ഷന്‍ പദ്ധതി നടത്തിപ്പ് ചുമതല കേരള ബാങ്കിനെ ഏല്‍പ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ച് കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ കോഴിക്കോട് റീജിയണല്‍ ഓഫീസിന് മുമ്പില്‍ നടത്തിയ പ്രകടനവും യോഗവും ബി.ഇ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് സനില്‍ ബാബു ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്: കേരളാ ബാങ്ക് ജീവനക്കാരുടെ പെന്‍ഷന്‍ പദ്ധതി നടത്തിപ്പ് ചുമതല കേരള ബാങ്കിനെ ഏല്‍പ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ച് കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ പ്രകടനം നടത്തി. കേരളാ ബാങ്ക് രൂപീകരണ കാലം മുതല്‍ കെ.ബി.ഇ.എഫ് ആവശ്യപ്പെട്ടിരുന്ന പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു പെന്‍ഷന്‍ നടത്തിപ്പ് ചുമതല സഹകരണ പെന്‍ഷന്‍ ബോര്‍ഡില്‍ നിന്നും മാറ്റി കേരള ബാങ്കിനെ ഏല്‍പ്പിക്കണമെന്നത്. കോഴിക്കോട് നടന്ന കെ.ബി.ഇ.എഫ് സംസ്ഥാന സമ്മേളനമുള്‍പ്പെടെ വിവിധ സമ്മേളനങ്ങളില്‍ പെന്‍ഷന്‍ വിഷയം ചര്‍ച്ചയാകുകയും ജീവനക്കാരുടെ പെന്‍ഷന്‍ കേരള ബാങ്ക് ഏറ്റെടുക്കണമെന്ന് പ്രമേയത്തിലൂടെ മാനേജ്‌മെന്റിനോടും സര്‍ക്കാരിനോടും ആവശ്യപ്പെടുകയും ചെയ്തിരുന്നു. ലൈംഗികബന്ധത്തിനുള്ള സമ്മതം സ്വകാര്യനിമിഷം പകർത്താനുള്ള അനുമതിയല്ല
കേരള ബാങ്കില്‍ നിന്നും വിരമിച്ചവരും നിലവില്‍ ജോലിചെയ്തുവരുന്നവരും ഉള്‍പ്പെടെ കേരള ബാങ്കിലെ ജീവനക്കാര്‍ക്കെല്ലാം ഏറെ പ്രയോജനകരമാകുന്ന ചരിത്രപരമായ തീരുമാനത്തിന് ചുക്കാന്‍ പിടിച്ച സഹകരണ വകുപ്പ് മന്ത്രിക്കും ഇടതുപക്ഷ സര്‍ക്കാരിനും കേരളാ ബാങ്ക് ഭരണസമതിയ്ക്കും നന്ദിപ്രകടിപ്പിച്ച് കേരള ബാങ്ക് കോഴിക്കോട് റീജിയണല്‍ ഓഫീസിന് മുമ്പില്‍ നടന്ന ആഹ്ദാപ്രകടനവും യോഗവും ബി.ഇ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എന്‍ സനില്‍ ബാബു ഉദ്ഘാടനം ചെയ്തു. കെ.ബി.ഇ.എഫ് ജില്ലാ പ്രസിഡന്റ് എം വി ധര്‍മ്മജന്‍ അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി ടി പി അഖില്‍ സ്വാഗതവും എ ആശ നന്ദിയും പറഞ്ഞു.
Follow us on :
More in Related News
Please select your location.