Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുതുവത്സരാഘോഷവും റാലിയും സംഘടിപ്പിച്ചു.

30 Dec 2024 18:42 IST

PEERMADE NEWS

Share News :


പീരുമേട്:

ക്രൈസ്തവ സഭാ ഐക്യം വിളിച്ചോതി

പീരുമേട് ക്രിസ്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിൽ എപ്പിസ്കോപ്പൽ 

എക്യൂമിനിക്കൽ ക്രിസ്തുമസ് പുതുവത്സരാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പീരുമേട് എം.എൽ.എ വാഴൂർ സോമൻ ഉത്ഘാടനം നിർവ്വഹിച്ചു. വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ചവരെ ചടങ്ങിൽ ആദരിച്ചു.പഴയ പാമ്പനാറിൽ നിന്നുമാരംഭിച്ച റാലിയോടു കൂടിയായിരുന്നു 

ആഘോഷ പരിപാടികൾക്ക് തുടക്കമായത്.

തുടർന്ന് പാമ്പനാർ സേക്രട്ട് ഹാർട്ട് ദേവാലയാങ്കണത്തിൽ നടന്ന ആഘോഷ പരിപാടികൾക്ക്  വികാരി ഫാ : ജോസ് കാടന്തുരുത്തേൽ അധ്യക്ഷത വഹിച്ചു. 

റവ. ഫാ ജിനു ആവണിക്കുന്നേൽ സന്ദേശം നൽകി. 

വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ചവരായ മനുഷ്യാവകാശ പ്രവർത്തകൻ ഡോ: ഗിന്നസ് മാടസ്വാമി , യു. ആർ.എഫ് വേൾഡ് റിക്കാർഡ് ചിഫ് എഡിറ്റർ ഗിന്നസ്  സുനിൽ ജോസഫ് , ഡോ: സിസ്റ്റർ കാതറിൻ ജോസഫ് , കെ.എം. ജി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എം. ഗണേശൻ , നഴ്സ് പാപ്പാഹെൻട്രി ,യുവ ബിസ്നസ് സംരംഭകൻ ആൽബിൻ ആന്റണി , കർഷകൻ അലക്സാണ്ടർ, പോലിസ് മീറ്റിൽ കേരളത്തെ പ്രതിനിധികരിക്കുന്ന അനൻസിയ തുടങ്ങിയവരെ ആദരിച്ചു.പീരുമേട് പഞ്ചായത്തിലെ 8 സഭകളിൽ നിന്നുള്ള  വിശ്വാസികൾപരിപാടികളിൽ പങ്കെടുത്തു.ലുഥറൻ ചർച്ച് വികാരിറവ. അബിസ് പയസ്, പാമ്പനാർ സി.എസ്.ഐ ചർച്ച്‌ വികാരി റവ. സുനിഷ് .പി. ദിവാകരൻ, സെക്രട്ടറി ജോൺ പോൾ .പി.സി.എ സെക്രട്ടറി സാബു .വി. ജോസഫ്,  ഡേവിഡ് , വർഗ്ഗീസ് ,നിഷ ,ആന്റണി ,പുണ്യ ദാസ് . സാമുവൽ രാജ. ജോൺ ജോസഫ് തുടങ്ങിയവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.

Follow us on :

More in Related News