Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കരിങ്കൽ ക്വാറി ഭീതിയിൽ നിന്ന് രക്ഷ തേടി പാതയോരത്ത് അവർ കണ്ണി ചേർന്നു .

15 Aug 2024 14:42 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം :

വരോട് അനങ്ങൻ മലയിലെ കരിങ്കൽ ക്വാറി ഉയർത്തുന്ന ഭീതിയിൽ നിന്ന് രക്ഷ

തേടി ചെറിയ കുട്ടികൾ മുതൽ കൗമാരക്കാർ വരെ പാതയോരത്ത് കൈകോർത്തു .

എ യു പി സ്കൂൾ പനമണ്ണ , പനമണ്ണ എ എം എൽ പി , വരോട് എ എം എൽ പി , വരോട് എ യു പി ,വരോട് കെ പി എസ് എം എം ഹയർ

സെക്കൻ്ററി എന്നീ അഞ്ച് വിദ്യാലയങ്ങളിൽ നിന്നുള്ള ആയിരം കുട്ടികളും നൂറോളം അധ്യാപകരും,

പി ടി എ ഭാരവാഹികളുമാണ് ശ്രംഖലയിൽ

കണ്ണികളായത്.

വരോട് നാലാം മൈൽ മുതൽ അത്താണി വരെയായിരുന്നു പ്രതിഷേധ ശ്രംഖല .

പരിസ്ഥിതി പ്രവർത്തകൻ യു.അയ്യപ്പൻ ശൃംഖല ഉദ്ഘാടനം ചെയ്തു. അബു താഹിർ അദ്ധ്യക്ഷനായി.

ടി. കബീർ സ്വാഗതവും സൈനുൽ ആബിദ് നന്ദിയും പറഞ്ഞു.

പി ടി എ ഭാരവാഹികളായ കെ.സബിതമണികണ്ഠൻ, ടി. കബീർ, രമേഷ്, അബു താഹിർ എന്നിവരും, പ്രധാനാദ്ധ്യാപകരായ കെ.കൃഷ്ണരാജ് (വരോട് UP) കെ.പ്രഭ (വരോട് LP) പി.ബീന (പനമണ്ണ UP), സലീന (പനമണ്ണ LP) S.R. പ്രകാശ് (വരോട് ഹൈസ്ക്കൂൾ) എന്നിവരും പ്രതിഷേധ ശ്രംഖലക്ക് നേതൃത്വം നൽകി.

Follow us on :

More in Related News