Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Oct 2025 22:05 IST
Share News :
ചാവക്കാട്:ശ്രീനാഗരാജാവും,ശ്രീനാഗയക്ഷിയും ഒരേ ശ്രീകോവിലിൽ കുടി കൊള്ളുന്ന അപൂർവം ക്ഷേത്രങ്ങളിലൊന്നായ കേരളത്തിലെ പ്രശസ്ത നാഗക്ഷേത്രമായ ചാവക്കാട് മണത്തല ശ്രീനാഗയക്ഷി ക്ഷേത്രത്തിൽ ആയില്യം മഹോത്സവം വിവിധ പരിപാടികളോടെ ഭക്തിസാന്ദ്രമായി ആഘോഷിച്ചു.രാവിലെ മുതൽ ക്ഷേത്രത്തിൽ മഹാഗണപതി ഹോമം,വിശേഷാൽ പൂജകൾ,പാലാഭിഷേകം,ആയില്യപൂജ,പാലും നൂറും എന്നിവ നടന്നു.ക്ഷേത്രം തന്ത്രി കൊടുങ്ങല്ലൂർ സന്തോഷ് മുഖ്യകാർമ്മികത്വം വഹിച്ചു.ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രത്തിൽ എത്തിച്ചേർന്ന മുഴുവൻ ഭക്ത ജനങ്ങൾക്കും പ്രസാദമായി പാള പ്ലെയ്റ്റിൽ കഞ്ഞിയും,പുഴുക്കും നൽകി.ക്ഷേത്ര ഭരണസമിതി ഭാരവാഹികളായ പ്രസിഡൻറ് കുന്നത്ത് സുബ്രഹ്മണ്യൻ,സെക്രട്ടറി എ.കെ.വേധുരാജ്,ട്രഷറർ ആർ.കെ.പ്രസാദ്,ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം വഹിച്ചു.
Follow us on :
Tags:
More in Related News
Please select your location.