Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Aug 2024 17:28 IST
Share News :
കുറ്റിച്ചിറ:
കോടശേരി പഞ്ചായത്തിലെ കിഴക്കൻ പ്രദേശവാസികൾക്ക് ഏറെ ഉപകാരപ്രദമായി പുതുക്കി നിർമ്മിച്ച കുറ്റിച്ചിറ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉൽഘാടനത്തിനായി ഒരുങ്ങുന്നു. 2020 ആരംഭത്തിൽ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ച കെട്ടിട നിർമ്മാണം പലവട്ടം തടസ്സപ്പെട്ടിരുന്നു.നിർമ്മാണത്തിലെ കാലതാമസം ഒഴിവാക്കി ജോലികൾ വേഗത്തിൽ പൂർത്തികരിക്കണമെന്ന് പീലാർമുഴി വാർഡ് കോൺഗ്രസ് കമ്മിറ്റി നിർമ്മാണ ചുമതല വഹിക്കുന്ന നിർമ്മിതി കേന്ദ്ര എക്സിക്യൂട്ടീവ് എഞ്ചിനീയറോടാവശൃപ്പെട്ടിരുന്നു. കാലപ്പഴക്കം കൊണ്ട് പഴയ കെട്ടിടം ചോർന്ന് ഒലിച്ചിരുന്നു.ഇവിടെ പുതിയ കെട്ടിടം നിർമ്മിക്കണമെന്ന് നാട്ടുകാർ സർക്കാരിനോട് ആവശൃപ്പെട്ടിരുന്നു. വെളളക്കെട്ടിന്റെ ശല്ലൃമുളളതിനാൽ 15 ബീമുകൾ പണിതുയർത്തി അതിന് മുകളിലായി രണ്ട് നിലയിലാണ് പുതിയ മന്ദിരം നിർമ്മിച്ചിരിക്കുന്നത്.നിർമ്മാണത്തിന് 44ലക്ഷം രൂപയാണ് ഉൾകൊളളിച്ചിരുന്നത്. നിർമ്മാണം പുർത്തിയായ വില്ലേജ് ഓഫീസ് മന്ദിരം എത്രയും വേഗം റവന്യൂ വകുപ്പിന് കൈമാറണമെന്ന് വാർഡ് കോൺഗ്രസ് കമ്മിറ്റി(പ്രസിഡന്റ് കെ.എം.ജോസ്) തൃശ്ശൂർ നിർമ്മിതി കേന്ദ്ര എക്സിക്യൂട്ടീവ് എഞ്ചിനീയറോഡ് ആവശൃപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.