Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Nov 2024 17:05 IST
Share News :
മുക്കം: :മണാശ്ശേരി -കൊടിയത്തൂർ - ചുള്ളിക്കാപറമ്പ് റോഡിൽ വാഹനങ്ങൾ അതിവേഗതയിൽ പോകുമ്പോൾ അപകട സാധ്യത കണക്കിലെടുത്ത് സൗത്ത് കൊടിയത്തൂർ എ യു പി സ്കൂളിന് മുൻവശത്ത് വേഗത നിയന്ത്രണ ബാരിക്കേഡ് സ്ഥാപിച്ചു.1000 ൽ അധികം കുട്ടികൾ പഠിക്കുന്ന സ്കൂൾ സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് വാഹനങ്ങൾ അമിത വേഗതയിൽ ഓടിക്കുന്നത് നിത്യസംഭവമാണ്, തൊട്ടടുത്ത ദിവസങ്ങളിൽ തുടർച്ചയായി അപകടങ്ങൾ നടന്നിരുന്നു,. സ്കൂൾ മാനേജർ ഇ .യ അക്കൂബ് ഫൈസിയുടെ അധ്യക്ഷതയിൽ മുക്കം പോലീസ് എസ് എച്ച് ഒ അൻഷാദ് .എസ്. ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് എ കെ കദീജ, പി.ടി.എ പ്രസിഡൻറ് സി.ടി. കുഞ്ഞോയി , പി.സി.മുജീബ് റഹിമാൻ, പി.പി.മമ്മദ് കുട്ടി, സി.കെ.അഹമ്മദ് ബഷീർ എന്നിവർ സംസാരിച്ചു. സൗത്ത് കൊടിയത്തൂർ എ യു പി. സ്കൂളാണ് ബാരിക്കേഡ് നിർമ്മിച്ചു നൽകിയത്.
Follow us on :
Tags:
More in Related News
Please select your location.