Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചരിത്രമുറങ്ങുന്ന ക്രൈസ്തവ ദേവാലയം സന്ദർശിച്ച് ടൂറിസം മന്ത്രി

22 Mar 2025 19:35 IST

PEERMADE NEWS

Share News :

  പീരുമേട്: ചരിത്രം ഉറങ്ങുന്ന പള്ളിക്കുന്ന് സി.എസ്.ഐ പള്ളി സന്ദർശിച്ച് ടുറിസം മന്ത്രി മുഹമ്മദ് റിയാസ്. 156 വർഷത്തെ ചരിത്രം പേറുന്ന മലനാട്ടിലെ ആദ്യ ക്രൈസ്തവ ദേവാലയമാണ് പള്ളികുന്നിലെ സെ. ജോർജ് സി.എസ്.ഐ പള്ളി. പള്ളിയുടെ പുനരുദ്ധാരണത്തിനും സംരക്ഷണത്തിനുമായി സർക്കാരിന് ആവുന്ന വിധത്തിൽ സഹായം നൽകുമെന്ന് മന്ത്രി അറിയിച്ചു. സി എസ്.ഐ മധ്യകേരളബിഷപ്പ് റൈറ്റ്.റവ.മലയിൽ സാബു കോശി, ഈസ്റ്റ് കേരള ബിഷപ്പ് റൈറ്റ് .റവ വി .എസ് ഫ്രാൻസിസ് സൗത്ത് കേരള മഹായിടവക കോർപ്പറേറ്റ് മനേജർ സുകു.സി. ഉമ്മൻ എന്നിവരുടെ ഇടപെടലിലാണ് മന്ത്രി ചരിത്ര ദേവാലയം സന്ദർശിച്ചത്. പള്ളിയുടെ ചരിത്രം ഇടവക പട്ടക്കാരൻ റവ. ലിജു ഏബ്രഹാം, ഗിന്നസ് സുനിൽ ജോസഫ് എന്നിവർ വിവരിച്ചു. സി പി എം പ്രദേശിക നേതാക്കളുടെ പിന്തുണ കൂടി ലഭിച്ചതോടെ സന്ദർശനം സുഗമമായി

Follow us on :

More in Related News