Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസിപി ടി.എസ്.സിനോജിനെ ആദരിച്ചു

12 Sep 2024 19:34 IST

MUKUNDAN

Share News :

ചാവക്കാട്:രാഷ്ട്രപതിയുടെ പോലീസ് മെഡൽ നേടി ചുരുങ്ങിയ കാലം കൊണ്ട് കൃത്യ നിർവഹണ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് ഹസ്യകാല സേവനമനുഷ്ഠിച്ച് ഗുരുവായൂരിൽ നിന്ന് മലപ്പുറത്തേക്ക് സ്ഥലം മാറിപോകുന്ന ഗുരുവായൂർ എസിപി ടി.എസ്.സിനോജിന് ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘത്തിന്റെ നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിച്ചു.ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം പ്രസിഡന്റ് എം.എസ്.ശിവദാസ് ഉപഹാരം കൈമാറി.വൈസ് പ്രസിഡന്റ് കെ.കെ.വേണു പൊന്നാട അണിയിച്ചു.ജോയിന്റ് സെക്രട്ടറി എൻ.ബാബു,ഭാരവാഹികളായ കെ.ജി.ഉണ്ണികൃഷ്ണൻ,കെ.ആർ.സുബ്രു,ഗണേശൻ നീരട്ടി,അർജുനൻ കളത്തിൽ,എ.എ.വിജേഷ് എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News