Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Jan 2025 14:06 IST
Share News :
പുന്നയൂർക്കുളം:പുന്നൂക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഉണ്ടായ ആക്രമണത്തിൽ പോലീസ് കേസ് ഒതുക്കി തീർക്കുന്നതായി ബിജെപി നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ആക്രമണത്തിൽ നിരവധി പേർക്ക് മാരകമായി പരിക്കേറ്റിട്ടും പോലീസ് കേസ് എടുക്കുന്നില്ലെന്ന് നേതാക്കൾ ആരോപിച്ചു.ഉത്സവം കണ്ട് മടങ്ങുകയായിരുന്ന അച്ഛനേയും,മകനേയും ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് ദിവസം കഴിഞ്ഞിട്ടും പോലീസ് കേസ് എടുത്തിട്ടില്ല.ആക്രമണത്തിൽ സാരമായി പരിക്കേറ്റ ഇവർ ഇപ്പോഴും ചികിത്സയിലാണ്.എല്ലിന് പൊട്ടലുകൾ ഉണ്ട്.ഗുരുതരമായ വീഴ്ച്ചയാണ് പോലീസിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളത്.സംഭവത്തിന് പിറ്റേദിവസം തൃപ്പറ്റ് സ്വദേശിയുടെ കണ്ണ് ഇടിച്ച് പരിക്കേൽപ്പിച്ച കേസിലും നിസാരവകുപ്പുകൾ മാത്രമാണ് ഇട്ടിട്ടുള്ളത്.ഇയാളുടെ ഒരു കണ്ണിൻ്റെ കാഴ്ച ശക്തി നഷ്ടപ്പെടുന്ന അവസ്ഥയാണ്.ഈ കേസുകളിൽ എല്ലാം സിപിഎം നേതാക്കളാണ് പ്രതി പട്ടികയിലുള്ളത്.ഇതിനാലാണ് കേസ് എടുക്കാത്തതെന്ന് ബിജെപി ആരോപിച്ചു.ഉത്സവങ്ങളിൽ അനവാശ്യ ലാത്തി ചാർജി നടത്തി പോലീസ് അക്രമാന്തരീഷം ഉണ്ടാക്കുകയാണെന്നും ബിജെപി കുറ്റപെടുത്തി.പോലീസ് ഈ നിലപാട് തുടർന്നാൽ ശക്തമായ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിച്ച് മുന്നോട്ട് പോകുമെന്നും ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.ബിജെപി ഗുരുവായൂർ മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത്,വൈസ് പ്രസിഡന്റ് കെ.സി.രാജു,പുന്നയൂർക്കുളം ഈസ്റ്റ് മേഖല പ്രസിഡന്റ് ടി.കെ.ലക്ഷ്മണൻ,ജനറൽ സെക്രട്ടറി കെ.ഡി.ബാബു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.