Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യഗ്രഹ സ്മാരക സമിതിയുടെ 2023ലെ കേളപ്പജി പുരസ്കാരത്തിന് മാതൃഭൂമി ചെയർമാനും,മാനേജിങ് എഡിറ്ററുമായ പി.വി.ചന്ദ്രനെ തെരഞ്ഞെടുത്തു

21 Oct 2024 20:33 IST

MUKUNDAN

Share News :

ഗുരുവായൂർ:ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യഗ്രഹ സ്മാരക സമിതിയുടെ 2023ലെ കേളപ്പജി പുരസ്കാരത്തിന് മാതൃഭൂമി ചെയർമാനും,മാനേജിങ് എഡിറ്ററുമായ പി.വി.ചന്ദ്രനെ തെരഞ്ഞെടുത്തു.ദേശീയ പ്രസ്ഥാനവുമായി ചേർന്ന് രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നവോത്ഥാനത്തിന് നേതൃത്വം കൊടുത്ത മാതൃഭൂമിയുടെ സാരഥി എന്ന നിലയിലും വാണിജ്യ സേവന രംഗത്തെ ശക്തമായ സാന്നിധ്യം എന്ന നിലയിലും അര നൂറ്റാണ്ടിലേറെ കാലമായി പി.വി.ചന്ദ്രന്റെ അടയാളപ്പെടുത്തലുകൾ നിസ്തുലമാണെന്ന് പുരസ്കാര നിർണയ സമിതി അംഗങ്ങളായ ഡോ.എം.ലീലാവതി,സി.രാധാകൃഷ്ണൻ,ഡോ.പി.വി.കൃഷ്ണൻ നായർ എന്നിവർ വിലയിരുത്തി.11,111 രൂപയും,ശില്പവും,പ്രശസ്തി പത്രവും, പൊന്നാടയുമടങ്ങുന്ന പുരസ്കാരം ഗുരുവായൂർ സത്യഗ്രഹത്തിന്റെ 93-ആം വാർഷികത്തോടനുബന്ധിച്ച് നവംബർ രണ്ടിന് ഗുരുവായൂരിൽ വെച്ച് സംഘടിപ്പിക്കുന്ന ചടങ്ങിൽ വെച്ച് സമ്മാനിക്കുമെന്ന് ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യഗ്രഹ സ്മാരക സമിതി ചെയർമാൻ മൗനയോഗി ഡോ. എ.ഹരിനാരായണനും,കൺവീനർ ഷാജു പുതൂരും അറിയിച്ചു.

Follow us on :

More in Related News