Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Aug 2024 19:25 IST
Share News :
മാരാത്ത് കുന്ന് റോഡിലെ, അകമലയിലെ മണ്ണിടിച്ചിൽ ഭീഷണിയുണ്ടായ സ്ഥലത്ത് തൃശൂർ ജില്ലകളക്റ്റർ അർജുൻ പാണ്ഡ്യൻ സന്ദർശനം നടത്തി. മണ്ണിടിച്ചിൽ ഭീഷണി നേരിട്ട പ്രദേശങ്ങൾ നേരിട്ട് കണ്ട കളക്റ്റർ മഴ ഒന്ന് മാറി നിൽക്കാതെ, പ്രദേശത്തെ താമസക്കാരെ, അവിടെ താമസിക്കാൻ അനുവാദം നൽകാനാവില്ലെന്ന് വ്യക്തമാക്കി.എന്ന് താമസിക്കാനാകുമെന്ന ചോദ്യത്തിന്, ഉടൻ തന്നെ സംസ്ഥാന ദുരന്തനിവാരണ വിദഗ്ദ സംഘവുമായി ബന്ധപ്പെട്ട് അവരുടെ പരിശോധനക്ക് ശേഷം അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു. അര കിലോമീറ്റർ ചുറ്റളവിൽ 81 കുടുംബങ്ങളാണ് മാറി താമസിക്കുന്നതെന്ന് കളക്ടർ പറഞ്ഞു. കളക്റ്റർക്കൊപ്പം തഹസിൽദാർ കെ സി അനുപമനും ഉണ്ടായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.