Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jan 2025 17:33 IST
Share News :
കൊണ്ടോട്ടി : ഈ വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മോണോആക്ടിൽ എ ഗ്രേഡ് നേടിയ കൊട്ടുക്കര പി പി എം ഹയർസെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി അമൽ രാധാകൃഷ്ണനെ തേടി താൻ വേദിയിലവതരിപ്പിച്ച കഥാപാത്രം നേരിട്ടെത്തിയത് അപൂർവ്വ കൂടിക്കാഴ്ചയായി. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായി സമീപകാലത്ത് ഏറെ ശ്രദ്ധേയനായ ബെഞ്ചമിൻ പി ജോബി എന്ന ഷിബുമോനാണ് തന്നെ വേദിയിലവതരിപ്പിച്ച് കയ്യടി നേടിയ കൂട്ടുകാരനെ തേടി വയനാട് നിന്നും മലപ്പുറം കൊണ്ടോട്ടി കൊട്ടുക്കര സ്കൂളിലെത്തിയത് . തനിക്ക് കലോത്സവവേദിയിൽ ജീവനേകിയ കൂട്ടുകാരന് സൈക്കിൾ സമ്മാനമായി കൊടുത്താണ് ഷിബു മോൻ തിരിച്ചുപോയത് . സോഷ്യൽ മീഡിയയിൽ മോട്ടിവേഷൻ വീഡിയോയിലൂടെ ഏറെശ്രദ്ധേയനായ കഥാപാത്രത്തെ വലിയ കൗതുകത്തോടെയാണ് സ്കൂളിലെ കുട്ടികളും സ്വീകരിച്ചത് . പിതാവ് ജോബിയുടോടൊപ്പമാണ് ആറാക്ലാസുകാരനായ ഷിബു മോൻ എത്തിയത് . കഴിഞ്ഞ വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തൊപ്പിയെന്ന കഥാപാത്രത്തെ വ്യത്യസ്തരീതിയിലവതരപ്പിച്ച് ശ്രദ്ധനേടിയ അമൽ തുടർച്ചയായി രണ്ടാം തവണയാണ് ഏകാഭിനയവേദിയിൽ കയ്യടി നേടുന്നത് . രണ്ട് തവണയും പ്രമേയവ്യത്യസ്തതയിലൂടെ ശ്രദ്ധനേടിയ അമൽ രാധാകൃഷ്ണനെ ഇതിനായി ഒരുക്കിയതും രചന നിർവ്വഹിച്ചതും
ശരത് പ്രകാശ് എ കെ യാണ് .
37 ആര്ടിസ്റ്റുകളുടെ ഇല്ല്യുസ്ട്രേഷനുമായി പുറത്തിറങ്ങിയ,
'സ ഒരു സമരമാണ്' എന്ന പുസ്തകത്തിന്റെ രചയിതാവും
ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ സംസ്ഥാനതല അംബേദ്ക്കര്‍ പുരസ്കാരത്തിനും,
കേരള സംസ്ഥാന സാംസ്കാരിക വകുപ്പിന്റെ 2022 -2024 വര്‍ഷങ്ങളിലെ വജ്രജൂബിലി ഫെല്ലോഷിപ്പിനും ശരത് പ്രകാശ് അര്‍ഹനായിട്ടുണ്ട് .
സ്കൂൾ പ്രിൻസിപ്പാൾ കെ മുഹമ്മദ് ജലീൽ , ഹെഡ്മാസ്റ്റർ പി അവറാൻകുട്ടി , കെ ടി അബ്ദുറഹിമാൻ മാസ്റ്റർ , പി ടി എ പ്രസിഡണ്ട് കെ പി ഫിറോസ് , ശരത് പ്രകാശ് എ കെ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു
Follow us on :
Tags:
More in Related News
Please select your location.