Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Sep 2024 15:48 IST
Share News :
അരിക്കുളം: പ്രവർത്തനം ആരംഭിച്ച് ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ ജീവകാരുണ്യ രംഗത്ത് ശക്തമായ സാന്നിധ്യമറിയിച്ച് പേരാമ്പ്രയിലെ ഹസ്ത ചാരിറ്റബിൾ ട്രസ്റ്റ്. കൂത്താളി പഞ്ചായത്തിലെ ആറാം വാർഡിൽ പേരാമ്പ്ര ക്കുന്നിൽ ബിന്ദുവിനും മകൾക്കും നിർമിക്കുന്ന സ്നേഹവീടിൻ്റെ തറക്കല്ലിടൽ മുൻ എം പി കെ. മുരളീധരൻ നിർവഹിച്ചു. ഹസ്തയുടെ രണ്ടാം സ്നേഹവീടിൻ്റെ പ്രവൃത്തി ഇതോടെ ആരംഭിച്ചു.
പ്രശംസനീയമായ സാമൂഹ്യ ദൗത്യമാണ് ഹസ്ത ഏറ്റെടുത്തിരിക്കുന്നതെന്നും ജനങ്ങളുടെ പിന്തുണ ഹസ്തക്ക് കൂടുതൽ കരുത്ത് പകരുമെന്നും തറക്കല്ലിടൽ നിർവഹിച്ചതിന് ശേഷം കെ. മുരളീധരൻ പറഞ്ഞു. ഏറ്റവും ദരിദ്രരായ ഭവന രഹിതർക്ക് വീട് നിർമിച്ചു നൽകുകയെന്നത് ഏറ്റവും വലിയ രാഷ്ട്രീയ-സാമൂഹിക പ്രവർത്തനമാണെന്നും ഏഴ് ലക്ഷം ചെലവിട്ട് നിർമിക്കുന്ന ഹസ്തയുടെ വീടുകൾ മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ,
വീടില്ലാതെ ബുദ്ധിമുട്ടുന്ന നൂറു കണക്കിനാളുകൾ നമുക്ക് ചുറ്റുമുണ്ടെന്നും നമ്മുടെ ജീവിതം നമുക്ക് വേണ്ടി മാത്രമല്ല സമൂഹത്തിന് കൂടി ബാധ്യതപ്പെട്ടതാണെന്നുള്ള തിരിച്ചറിവിൻ്റെ ഭാഗമാണ് ഹസ്തയുടെ വിവിധ പദ്ധതികളെന്നും ചെയർമാൻ മുനീർ എരവത്ത് പറഞ്ഞു. ചടങ്ങിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. മലബാർ ഗോൾഡ് ഡയറക്ടർ കെ ഇമ്പിച്ചി അലി മുഖ്യാതിഥി ആയിരുന്നു. ഹസ്ത ജനറൽ സെക്രട്ടറി ഒ. എം രാജൻ മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു. സത്യൻ കടിയങ്ങാട്, കെ. മധു കൃഷ്ണൻ, നിർമാണ കമ്മിറ്റി ജനറൽ കൺവീനർ രവീന്ദ്രൻ കേളോത്ത്, കെ ഗോകുൽദാസ്, ജിതേഷ് മുതുകാട്, ബി. എം. അശ്വനി, എൻ. കെ .കുഞ്ഞബ്ദുള്ള, മോഹൻദാസ് ഓണിയിൽ, ടി. പി. പ്രഭാകരൻ, മല്ലിക രാമചന്ദ്രൻ, വി പി മോഹനൻ, മണി കാപ്പുങ്കര, കെ. എം. രവി, പി .പത്മിനി, രാജൻ കെ പുതിയേടത്ത് എന്നിവർ സംസാരിച്ചു. പേരാമ്പ്ര നിയോജക മണ്ഡലത്തിലെ നിരാലംബ,രായവർക്ക് ഒരു വർഷത്തിൽ ഇരുപത് സ്നേഹ വീടുകൾ എന്ന സ്വപ്നം സക്ഷാത്കരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഹസ്ത. പേരാമ്പ്ര പഞ്ചായത്തിലെ രോഗിയായ മീറങ്ങാട്ട് മീത്തൽ ചന്ദ്രനും കുടുംബത്തിനുമുള്ള ആദ്യ വീടിൻ്റെ നിർമാണം ഇതിനകം ആരംഭിച്ചിട്ടുണ്ട്. അരിക്കുളം പഞ്ചായത്തിലെ ഏക്കാട്ടൂർ കല്ലാത്തറമ്മൽ ഗിരീഷിനും കുടുംബത്തിനുമുള്ള വീടിൻ്റേതടക്കം നാല് വീടുകളുടെ തറക്കല്ലിടൽ ഉടനെ നടക്കും.
സ്നേഹവീട് പദ്ധതിക്ക് പുറമെ കഠിനാധ്വാനം ചെയ്ത് ജീവിക്കാൻ ശാരീരികമായ ശേഷിയില്ലാത്ത ദരിദ്രർക്ക് പെട്ടിക്കടകൾ നൽകുന്ന ജീവനം, ദരിദ്രരായ രോഗിക്ക് സൗജന്യമായി മരുന്നുകൾ നൽകുന്ന മെഡികെയർ എന്നീ പദ്ധതികളും ഹസ്ത ആരംഭിച്ചിട്ടുണ്ട്. എട്ട്, ഒമ്പത് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കുറഞ്ഞ നിരക്കിൽ സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ് നടത്തുന്ന സിവിൽ സർവീസ് ഫൗണ്ടേഷൻ അക്കാദമിയും പേരാമ്പ്രയിൽ ആരംഭിച്ചിട്ടുണ്ട്.,
Follow us on :
Tags:
More in Related News
Please select your location.