Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊമ്പത്തുകടവ് സേവിയൂർ ഇടവകയിൽ വയോജന സംഗമം.

02 Aug 2024 17:11 IST

WILSON MECHERY

Share News :

കൊമ്പത്ത് കടവ്:

സേവിയൂർ ഇടവകയുടെ ശതാബ്ദി ജൂബിലിയുടെ ഭാഗമായി ലോക വയോജനദിനത്തിൽ വയോജന സംഗമം സംഘടിപ്പിച്ചു. 50-ഓളം പേർ സംഗമത്തിൽ പങ്കെടുത്തു.സൗജന്യ നേത്ര പരിശോധനയും, ഷുഗർ, പ്രഷർ പരിശോധനയും നടന്ന ഈ സംഗമത്തിൽ, 'വാർദ്ധക്യം ഒരു അനുഗ്രഹം' എന്ന വിഷയത്തെക്കുറിച്ച് ബാബു മാസ്റ്റർ ക്ലാസ് നയിച്ചു. വയോജനങ്ങൾക്ക് മനശാന്തിയും ഉത്സാഹവും നൽകുന്ന നിരവധി കാര്യങ്ങൾ അദ്ദേഹം വിശദീകരിച്ചു.

ഉച്ചഭക്ഷണത്തിനുശേഷം, വയോജനങ്ങളോടൊപ്പം ബീച്ചിലേക്കും മഞ്ഞു മാതാ പള്ളിയിലേക്കും ഉല്ലാസയാത്ര നടത്തുകയും, അവിടെ അവരെ സന്തോഷിപ്പിക്കുന്ന നിരവധി പരിപാടികൾ ക്രമീകരിക്കുകയും ചെയ്തു. വൈകിട്ട് 8 മണിയോടെ പരിപാടി സമാപിച്ചു.

Follow us on :

More in Related News