Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊടിയത്തൂർ ഹരിത സേനക്ക് വാങ്ങിയ പുതിയ വാഹനം പ്ലാഗ് ഓഫ് ചെയ്തു.

07 Aug 2024 10:02 IST

UNNICHEKKU .M

Share News :

 


മുക്കം: കൊടിയത്തൂർ

ഗ്രാമപഞ്ചായത്തിലെ മാലിന്യനീക്കം വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെ ഹരിത കർമസേനക്കായി വാങ്ങിയ പുതിയ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു 2023- 2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വാഹനം വാങ്ങിയത്. നിലവിൽ വിപുലമായ സൗകര്യങ്ങളോടെ എം.സി.എഫ് കേന്ദ്രം പ്രവർത്തിച്ചു വരുന്നുണ്ട്. സ്വന്തം വാഹനം കൂടിയാവുന്നതോടെ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാവുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു പറഞ്ഞു. സ്വന്തം വാഹനം ഇല്ലാത്തതിനാൽ വാർഡ് കേന്ദ്രങ്ങളിൽ ശേഖരിച്ചു വെച്ച മാലിന്യങ്ങൾ എം.സി.എഫിൽ എത്തിക്കാൻ പുറമേ നിന്ന് വാഹനം വാടകക്ക് വിളിക്കുകയായിരുന്നു ചെയ്തിരുന്നത്. ഇത് ഗ്രാമപഞ്ചായത്തിന് വലിയ സാമ്പത്തിക ബാധ്യതയും വരുത്തിയിരുന്നു. മാത്രമല്ല ആവശ്യത്തിന് വാഹനങ്ങൾ ലഭിക്കാത്ത അവസ്ഥയുമുണ്ടായിരുന്നു. ഈ പ്രശ്നങ്ങൾക്കെല്ലാമാണിപ്പോൾ പരിഹാരമായിരിക്കുന്നത്. വാഹനത്തിൻ്റെ ഫ്ലാഗ് ഓഫ് ഗ്രാമ പഞ്ചായത്ത് പ്രസി: ദിവ്യ ഷിബു നിർവഹിച്ചു.വൈസ് പ്രസിഡൻറ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു, ആയിഷ ചേലപ്പുറത്ത്, ബാബു പൊലുകുന്ന്, മറിയം കുട്ടി ഹസ്സൻ, വി.ഷംലൂലത്ത്, എം.ടി റിയാസ്, യു പി മമ്മദ്, കരീം പഴങ്കൽ, ഫാത്തിമ നാസർ, ടി.കെ അബൂബക്കർ, സെക്രട്ടറി ടി. ആബിദ, ഹെൽത്ത് ഇൻസ്പെക്ടർ സി. റിനിൽ തുടങ്ങിയവർ സംബന്ധിച്ചു. നേരത്തെ മാട്ടുമുറിയിൽ വാടകക്ക് പ്രവർത്തിച്ചിരുന്ന എം.സി.എഫിൽ കാര്യമായ സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. ഇത് ഏറെ പ്രയാസവും സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഭരണസമിതി ഇടപെട്ട് പുതിയ എം.സി.എഫ് ആറ് മാസം മുമ്പ് ആരംഭിച്ചത്. സമീപത്തെ തദ്ദേശ സ്ഥാപനങ്ങളിൽ വെച്ച് ഏറ്റവും സൗകര്യമുള്ള എം.സി.എഫ് കേന്ദ്രമാണ് കൊടിയത്തൂരിലേത്. ഗോതമ്പറോഡ് കണ്ടപ്പുലിക്കാവിലാണ് കേന്ദ്രം ആരംഭിച്ചത്.

Follow us on :

More in Related News