Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jun 2024 18:00 IST
Share News :
തിരുവല്ല : പരിസ്ഥിതി സംരക്ഷണം ദൈവീക നിയോഗമാക്കി കൊണ്ട് ഹരിതഭംഗികൊണ്ട് സഭയുടെ ഒരോ കാമ്പസും വൃത്യസ്തമാക്കിയ ആത്മീയ ആചാര്യനായിരുന്നു ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ ഭാഗ്യസ്മരണിയനായ അഭിവന്ദ്യ മോറാൻ മാർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്താ.
120 ഏക്കർ വരുന്ന സഭയുടെ ആസ്ഥാനത്ത് മൂവായിരത്തോളം മരങ്ങളും ഫലവ്യക്ഷങ്ങളും ഉണ്ട്. 7 ഏക്കറോളം വരുന്ന കുളവും ഈ കാമ്പസിന്റെ മറ്റൊരു ആകർഷണീയമാണ്. മണ്ണിനെയും മരങ്ങളെയ്യംഏറെ സ്നേഹിച്ചിരുന്ന പ്രകൃതി സ്നേഹി വരും തലമുറയ്ക്ക് വേണ്ടി നട്ട് വളർത്തിയ തണൽ എന്നും ഓർമിക്കപെടും.ദേശാടന പക്ഷികൾ ഉൾപ്പടെ നൂറിലേറെ ഇനങ്ങളിലുള്ള പറവകളും ഈ ഹരിത തോട്ടത്തിലുണ്ട്.
ആത്മീയ സാംസ്ക്കാരിക സാമൂഹിക രംഗത്ത് നിരവധി പേർ പൂച്ചെണ്ടുകളും,കസവ് ഷാളുകളും മറ്റും മെത്രാപ്പോലീത്തായ്ക്ക് സമ്മാനിച്ചപ്പോൾ ഹരിത സമ്മാനമാണ് പരിസ്ഥിതി പ്രവർത്തകനും സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവക സെക്രട്ടറി ക്കൂടിയായ ഡോ.ജോൺസൺ വി ഇടിക്കുള മെത്രാപ്പോലീത്തായ്ക്ക് സമ്മാനിച്ചത്.
ഇടവകയുടെ അനുമോദന ഫലകം വികാരി മർക്കോസ് പള്ളിക്കുന്നേൽ, അജോയി കെ വർഗ്ഗീസ് എന്നിവർ ചേർന്ന് മെത്രാപ്പോലീത്തായ്ക്ക് സമ്മാനിച്ചു.
Follow us on :
More in Related News
Please select your location.