Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അനങ്ങൻ മല ക്വാറി കർശന നടപടി ഉണ്ടാവണമെന്ന് താലൂക്ക് വികസന സമിതി

07 Sep 2024 22:01 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : വരോട് അനങ്ങൻ മലയിലെ കരിങ്കൽ ക്വാറിക്കെതിരെ കർശന നടപടി വേണമെന്ന് താലൂക്ക് വികസന സമിതി .

ഉദ്യോഗസ്ഥ നിലപാടുകൾക്കെതിരെ കക്ഷി ഭേദമില്ലാതെ രൂക്ഷ വിമർശനമാണുണ്ടായത് . റവന്യു വകുപ്പുമായി ബന്ധപ്പെട്ട ചർച്ചയിൽ സി പി ഐ എം ഏരിയാ സെക്രട്ടറി എസ് കൃഷ്ണദാസാണ് വിമർശന ശരങ്ങൾക്ക് തുടക്കമിട്ടത് . ഉടമയേക്കാൾ ക്വാറി നിലനിൽക്കണമെന്ന താത്പര്യം ചില ഉദ്യോഗസ്ഥർക്കുള്ളതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്ന്

ഏരിയാ സെക്രട്ടറി അഭിപ്രായപ്പെട്ടു. അടുത്തിടെ അവിടെ അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥരിൽ ചിലർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടത്തിയതായി കൃഷ്ണദാസ് ആരോപിച്ചു . ക്വാറി അടച്ചു പൂട്ടാൻ പ്രമേയം വഴി ആവശ്യം ഉന്നയിക്കണമെന്നും മറ്റ് ക്വാറികളെ അപേക്ഷിച്ച് ഏറെ അപകടസാധ്യതയേറിയ ക്വാറിയാണിതെന്നും

കൃഷ്ണദാസ് പറഞ്ഞു . ഒറ്റപ്പാലം നഗരസഭാ ചെയർ പേഴ്സൺ കെ ജാനകി ദേവി , കേരളാ കോൺ പ്രതിനിധി തോമസ് ജേക്കബ് , കേരളാ കോൺഗ്രസ് എം പ്രതിനിധി ജയരാജ്, ജനതാദൾ പ്രതിനിധി മൊയ്തീൻകുട്ടി തുടങ്ങിയവരും പ്രമേയം അംഗീകരിക്ക

ണമെന്ന് ആവശ്യപ്പെട്ടു.

ചട്ട പ്രകാരം പ്രമേയ രൂപത്തിൽ ആവശ്യപ്പെടാനാവില്ലെന്നും സഭയുടെ പൊതു വികാരം എന്ന നിലക്ക് ബന്ധപ്പെട്ടവരെ അറിയിക്കാമെന്നും തഹസിൽദാർ അറിയിച്ചു. നഗരസഭാ കൗൺസിൽ ഒന്നടങ്കം എതിർത്ത വിഷയത്തിൽ സെക്രട്ടറി ക്വാറിക്ക് അനുകൂലമായി നിലപാടെടുത്തത് ഗൗരവമായി കാണണമെന്ന് ലീഗ് പ്രതിനിധി പി എം എ ജലീൽ അഭിപ്രായപ്പെട്ടു. സെക്രട്ടറി രേഖാമൂലം ക്വാറി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതായും വീടുകൾ ക്വാറിക്ക് സമീപമില്ലെന്നും റിപ്പോർട്ട് നൽകിയതായി ജലീൽ അറിയിച്ചു. കഴിഞ്ഞ വികസന സമിതിയിൽ അടുത്ത യോഗത്തിൽ പരിശോധിച്ച് റിപ്പോർട്ട് അറിയിക്കാമെന്ന് പറഞ്ഞിരുന്നതായി കൃഷ്ണദാസും ജലീലും പറഞ്ഞു. റവന്യു , ജിയോളജി സംയുക്ത പരിശോധന നടത്തി റിപ്പോർട്ട് സബ് കളക്ടർക്ക് കൈമാറിയിട്ടുണ്ടെന്ന് തഹസിൽദാർ അറിയിച്ചു.

Follow us on :

More in Related News