Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Dec 2024 23:30 IST
Share News :
പാവറട്ടി:പഞ്ചായത്തിലെ കണ്ടല്‍ക്കാടുകള്‍ സംരക്ഷിക്കാന്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി.സംരക്ഷിത വനമേഖലയായി പ്രഖ്യാപിച്ച കണ്ടല്‍ക്കാടുകള്‍ നശിപ്പിക്കാന്‍ പാടില്ലെന്നും കളക്ടറുടെ നേതൃത്വത്തില്‍ വനം, റവന്യൂ, പഞ്ചായത്ത് അധികൃതര്‍ അടക്കമുള്ളവരെ ഉള്‍പ്പെടുത്തി മേല്‍നോട്ട സമിതി രൂപീകരിച്ച് സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് നിധിന്‍ ജംദാര്‍, ജസ്റ്റിസ് എസ്. മനു എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ജനുവരി 25ന് കേസ് വീണ്ടും പരിഗണിക്കും.തൃശൂര്‍ ജില്ലയിലെ പാവറട്ടി പഞ്ചായത്തില്‍ വെണ്‍മനാട് വില്ലേജ് പരിധിയിലെ പെരിങ്ങാട് പുഴപുറമ്പോക്കിലെ 234.18 ഏക്കര്‍ ഭൂമി വനം നിയമപ്രകാരം 2021ല്‍ സംരക്ഷിത വനമേഖലയായി പ്രാഥമിക വിജ്ഞാപനം ചെയ്തതാണ്. സംരക്ഷിത വനമേഖലയിലെ കണ്ടല്‍ക്കാടുകള്‍ വ്യാപകമായി നശിപ്പിച്ചിട്ടും ഭൂമി കൈയ്യേറിയിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നു കാണിച്ച് വണ്‍ എര്‍ത്ത് വണ്‍ ലൈഫ് എന്ന സന്നദ്ധ സംഘടനയുടെ ലീഗല്‍ ഡയറക്ടര്‍ ടോണി തോമസാണ് ഹൈക്കോടതിയെ സമീപിച്ചത്.
തീരമേഖലയുടെ പ്രകൃതിയുടെ സംരക്ഷിത കവചമായാണ് കണ്ടല്‍ക്കാടുകള്‍ പ്രവര്‍ത്തിക്കുന്നത്. വന്‍തോതില്‍ ഓക്‌സിജന്‍ പുറത്തുവിടുന്ന കണ്ടല്‍ക്കാടുകളുടെ വേരുകള്‍ പ്രചനനം നടത്തുന്ന മത്സ്യങ്ങളും ഞണ്ടുകളുമടക്കമുള്ള ചെറുജീവികള്‍ക്ക് സംരക്ഷണ കവചമായും മാറുന്നു. വെള്ളത്തിലെ ഉപ്പിന്റെ കാഠിന്യം കുറക്കുന്ന കണ്ടല്‍ക്കാടുകള്‍ സുനാമിയില്‍പോലും തീരത്തിന് കവചമായി നില്‍ക്കും.
Follow us on :
Tags:
More in Related News
Please select your location.