Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Mar 2026 15:42 IST
Share News :
കണ്ടക്ടറുടെ മർദ്ദനം - പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യണം - സി പി ഐ വടകര പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ഡിസംബർ 31 ന് കാലത്ത് വടകര പുതിയ സ്റ്റാന്റിൽ നിന്ന് ബസ് കണ്ടക്ടറും സി പി ഐ മുറുവശേരി ബ്രാഞ്ച് സെകട്ടറിയുമായ എം പി ദിവാകരനെ വളരെ ഗുരുതരമായി പരിക്കേൽപിച്ച് ഒരാൾ ഓടി രക്ഷപെടുകയുണ്ടായി.ദിവാകരൻ ദിവസങ്ങളോളം മെഡിക്കൽ കോളേജിൽ ചികിൽസയിൽ ആയിരുന്നു. പ്രതി അന്വേഷിച്ച് കണ്ടെത്താൻ വടകര പോലീസിന് കഴിഞ്ഞിട്ടില്ല. റൂറൽ എസ്പിയെ ഇ കെ വിജയൻ MLA യുടെ നേതൃത്വത്തിൽ സി പി ഐ നേതാക്കൾ ഒന്നര മാസം മുമ്പ് നിദേവനം നൽകിയിരുന്നു. സംഭവം നടന്നിട്ട് രണ്ട് മാസം പൂർത്തിയായി. പോലീസ് സി ഐ ഓഫീസ് മാർച്ച് സഘടിപ്പിച്ചത് സി പി ഐ കുന്നുമ്മൽ ലോക്കൽ കമ്മിറ്റിയാണ് ജില്ലാ എക്സി ക്യൂട്ടീവ് അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു ടി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു റീന സുരേഷ്, സി രാമകൃഷ്ണൻ , വിവി പ്രഭാകരൻ ,കെ ചന്ദ്ര മോഹനൻ പ്രസംഗിച്ചു. മാർ ച്ചിന് എം പി കുഞ്ഞിരാമൻ ഹരികൃഷ്ണ ,സി പി ബാലൻ, വി പി നാണു, റീജ അനിൽ പി ഷർമിള പി ലീല , സി സി രവീന്ദ്രൻ ടി പി രാജീവൻ , വിവേക് മുറുവശേരി നേതൃത്വം നൽകി |
Follow us on :
More in Related News
Please select your location.