Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Jan 2025 19:09 IST
Share News :
തിരൂരങ്ങാടി : ശെെഖുനാ കുറ്റിപ്പുറം റശീദ് ബാഖവി ഉസ്താദിന്റെ മന്‍ശഉല്‍ ഉലൂം ദര്‍സ് "പാരമ്പരൃം വിജ്ഞാനം വിപ്ലവം" എന്ന പ്രമേയത്തില്‍ ഒരു വര്‍ഷം
നീണ്ട് നിന്ന നാല്പതാം വാര്‍ഷിക പരിപാടികള്‍ ചൊവ്വാഴ്ച സമാപിക്കും.
അനുകാലിക വിഷയങ്ങളിലെ പഠനക്ലാസുകള്‍. മര്‍ഹൂം കുറ്റിപ്പുറം അബ്ദുല്ലമുസ്ലിയാര് മൗലിദ് പ്രസിദ്ധീകരണം, നാല്പത് വനിതാ പഠന ക്ലാസുകള്‍, നാല്പത് നാട്ടു ദര്സുകള്,
ഫാമിലിമീറ്റ്, സുവനീര്‍ പ്രകാശനം,
ഫത്ഹുല്‍മുഈന്‍ ടെസ്റ്റ്, ദര്സീരംഗത്ത് സേവനം ചെയ്ത് നാല്പത് മുന്‍കാല പണ്ഡിതന്മാരുടെ മഖ്ബറ സന്ദര്‍ശനം,
ചരിത്ര പഠനങ്ങള്‍, സമ്പൂര്‍ണ ശിഷൃ സംഗമം, ഈസ്വാലുസ്വവാബ്,
തുടങ്ങിയ നാല്പത് പദ്ധതികള്‍ വാര്‍ഷികത്തിന്റെ ഭാഗമായി നടന്നു.
സമാപന സമ്മേളനം ചൊവ്വാഴ്ച അസ്വര്‍ നിസ്കാരാനന്തരംതെന്നല വെസ്റ്റ് ബസാര്‍ ജുമുഅ മസ്ജിദ് പരിസരത്ത് ആരംഭിക്കും.
പതിനൊന്ന് മണിക്ക് നടക്കുന്ന മഹല്ല് ഖബ്റ്സ്ഥാന് സിയാറതിന് നാട്ടുകാരും പണ്ഡിതന്മാരും നേതൃത്വം നല്‍കും.
രണ്ട് മണിക്ക് സമ്പൂര്‍ണ ശിഷൃ സംഗമം നടക്കും. ബശീര്ബാഖവി കിഴക്കേമലയുടെ അദ്ധൃക്ഷതയില്‍ സി.എം കുട്ടി സഖാഫി വയനാട് സംഗമം ഉദ്ഘാനം ചെയ്യും.
ശെെഖുനാ കുറ്റിപ്പുറം റശീദ് ബാഖവി പ്രഭാഷണം നിര്‍വഹിക്കും. ജലീല്‍ അഹ്സനി സ്വാഗതവും റഫിഖ് അഹ്സനി നന്ദിയും പറയും.
വെെകുന്നേരം നാല് മണിക്ക് നടക്കുന്ന ഉദ്ഘാടനം സെഷന് പൊന്മള മൊയ്തീന്‍കുട്ടി ബാഖവിയുടെ അദ്ധൃക്ഷതയില്‍ റഈസുല്‍ ഉലമാ ഇ സുലെെമാന്‍ മുസ്ലിയാര് ഉദ്ഘാടനം നിര്‍വഹിക്കും. അബ്ദുല്‍ വാസിഅ് ബാഖവി കുറ്റിപ്പുറം, മുസ്ഥഫ ബാഖവി തെന്നല, ഹസെെനാര്‍ സഖാഫി പ്രസംഗിക്കും. ശാഫി അദനി തെന്നല സ്വാഗതവും മുഹമ്മദ് സ്വാദിഖ് അഹ്സനി നന്ദിയും പറയും. ഏഴ്മണിക്ക് നടക്കുന്ന പൊതു സമ്മേളനത്തില്‍ മഹല്ല് ഖാളി മുഹമ്മദ് ത്വയ്യിബ് അഹ്സനി പ്രാര്‍ത്ഥന നിര്‍വഹിക്കും. തെന്നല അബൂഹനീഫല്‍ ഫെെസിയുടെ അദ്ധൃക്ഷതയില്‍ സയ്യിദ് ഫള്ല് അല്‍ ജിഫ്രി കുണ്ടൂര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.
ദര്‍സ് രംഗത്ത് നാല്പത് വര്‍ഷം പൂര്‍ത്തിയാക്കിയ ശെെഖുനാ കുറ്റിപ്പുറം റശീദ് ബാഖവിയെ ആദരിക്കലും മുഖൃപ്രഭാഷണവും സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ബുഖാരി നിര്‍വഹിക്കും. ലുഖ്മാനുല്‍ ഹകീം സഖാഫി പുല്ലാര, മുഹമ്മദ് ബാഖവി ചേലേമ്പ്ര, മജീദ്ഫെെസി ആദൃശ്ശേരി, നാസര്‍ സഖാഫി പൊന്മള
പി എസ് കെ ദാരിമി എടയൂര്‍
പ്രസംഗിക്കും. സയ്യിദ് മുനവ്വര്‍ സഖാഫി,
സയ്യിദ് ഫള്ല് അല്‍ ബുഖാരി, സയ്യിദ് ജവാദ് അഹ്സനി, ബാവഹാജി കുണ്ടൂര്‍,
ലത്വീഫ് ഹാജി കുണ്ടൂര്‍, ഹംസ അഹ്സനി തെന്നല, ബീരാന് മുസ്ലിയാര് തെന്നല, ബഷീര്‍ ബാഖവി ഇരുമ്പുഴി, സൂപ്പിക്കുട്ടി ബാഖവി, അബ്ദുസലാം അസ് ലമി, ഹബീബ് റഹ്മാന് സഖാഫി, ഹംസ ഹാജി,
സുബെെര്‍ ഹാജി തുടങ്ങിയ പ്രാസ്ഥാനിക നേതാക്കളും പണ്ഡിതന്മാരും, കാരണവന്മാരും സംബദ്ധിക്കും.
ആലക്കോയ അഹ്സനി സ്വാഗതവും സഈദ് സഖാഫി നന്ദിയും പറയും.
പത്രസമ്മേളനത്തില്‍ എം എം ബഷീര്‍ ബാഖവി, സുബെെര്‍ ഹാജി തെന്നല,
മുസ്ഥഫ ബാഖവി യൂണിവേഴ്സിറ്റി, ശാഫി അദനി തെന്നല, ജലീല്‍ ബാഖവി വളാഞ്ചേരി എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.