Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബിഎംഎസ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുളങ്കുന്നത്തുകാവ് ഇഎസ്ഐ ആശുപത്രി മുൻപിൽ കൂട്ട ധർണ്ണ

24 Sep 2024 21:27 IST

Arun das

Share News :

വടക്കാഞ്ചേരി.ബിഎംഎസ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുളങ്കുന്നത്തുകാവ് ഇഎസ്ഐ ആശുപത്രി മുൻപിൽ കൂട്ട ധർണ്ണ നടത്തി. ബി എം എസ് ജില്ലാ പ്രസിഡന്റ് കെവി വിനോദ് ഉദ്ഘാടനം ചെയ്തു. ഇഎസ്ഐ ഹോസ്പിറ്റലുകളുടെ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കണമെന്നും ഇഎസ്ഐ , ഇപിഎഫ് ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ബിഎംഎസ് ജില്ലാ ട്രെഷറർ വിപിൻ മംഗലം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സേതു തിരുവെങ്കിടം മുഖ്യ പ്രഭാഷണം നടത്തി . സംസ്ഥാന സമിതി അംഗങ്ങളായ എ സി കൃഷ്ണൻ,കെഎൻ വിജയൻ, മേഖല ഭാരവാഹികളായ പികെ ഉണ്ണികൃഷ്ണൻ , ടി സോമസുന്ദരൻ , എംസി ബാബുരാജ് , പി കെ അറുമുഖൻ, പി വി വിനോദ്, പ്രേംദാസ്,

കെ ജി ബിജു, കെഎം റെജി

 എന്നിവർ സംസാരിച്ചു .

Follow us on :

More in Related News