Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വർക്കിങ് ഗ്രൂപ്പ്‌ പൊതുയോഗം സംഘടിപ്പിച്ചു

18 Jan 2025 21:37 IST

Asharaf KP

Share News :



വട്ടോളി :പതിനാലാം പഞ്ചവത്സര പദ്ധതിയിൽ 2025-26വർഷത്തെ പദ്ധതി രൂപീകരിക്കുന്ന ത്തിന്റെ ഭാഗമായുള്ള വർക്കിങ് ഗ്രൂപ്പ്‌ പൊതുയോഗം ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈ. പ്രസിഡണ്ട്‌ മുഹമ്മദ്‌ കക്കട്ടിൽ ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരം സമിതി അധ്യക്ഷ എൻ. കെ ലീലയുടെ അധ്യക്ഷതയിൽ നടന്ന പൊതുയോഗത്തിൽ സ്ഥിരം സമിതി ചെയർമൻ മാരായ എൻ. പി. കുഞ്ഞി രാമൻ, ലീബ സുനിൽ, ബി. ഡി. ഒ, മനോജ്‌ കുമാർ, ആസൂത്രണ സമിതി ഉപദ്യ ക്ഷൻ കുഞ്ഞി കൃഷ്‌ണൻ നായർ, ജന പ്രതിനിധികളായ കെ. ഒ ദിനേശൻ മാസ്റ്റർ, ടി. പി വിശ്വനാഥൻ, മുജീബ് റഹ് മാൻ, ടി. വി. കുഞ്ഞി ക്കണ്ണൻ, കൈരളി. കെ തുടങ്ങിയവർ സംസാരിച്ചു.

Follow us on :

Tags:

More in Related News