Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നൂറ്റാണ്ടിൻ്റെ തലയെടുപ്പോടെ വണ്ടി പെരിയാർ ഹോളി റിസറക്ഷൻ ദേവാലയം

23 Aug 2025 18:42 IST

PEERMADE NEWS

Share News :


പീരുമേട് :

പീരുമേട്ടിൽ തേയില കൃഷിക്കെത്തിയ ഇംഗ്ലീഷുകാർ പ്രാർഥനയ്ക്കായി സ്ഥാപിച്ച ക്രിസ്തിയ ദേവാലയം നൂറിൻ്റെ നിവിൽ.1924 ൽ റൈറ്റ് റവ.ഡോ:ബിഷപ്പ്സി.എച്ഗിൽ പ്രതിഷഠിച്ചതാണി ദേവാലയം. 1850 ൽ തിരുവിതാംകൂർ രാജവംശത്തിൽ നിന്ന് തേയില കൃഷിയ്ക്കായിപീരുമേട്ടിൽ എത്തിയ ഇംഗ്ലീഷ് കാർ തേയില കൃഷി വണ്ടിപ്പെരിയാറിലേക്കും വ്യാപിപ്പിച്ചതോടുകൂടിയാണ് ഇവിടെ ദേവാലയം സ്ഥാപിക്കുന്നത്.തോട്ടം തൊഴിലാളികളുടെ സംസ്ക്കാരങ്ങൾക്കൊപ്പം പ്രാർഥനക്കായി ഒരു ദേവാലയം വേണമെന്ന ആവശ്യം ക്രിസ്തീയ വിശ്വാസികൾക്കിടയിലും ഉയർന്ന് വന്നിരുന്നു.ബ്രിട്ടീഷ് തോട്ട ഉടമകൾക്കൊപ്പം തൊഴിലാളികളുടെയും പ്രാർഥനകൾക്ക് ഒരു ആരാധനാലയം എന്ന ആഗ്രഹത്തിന്റെ സഫല പൂർത്തി കരണമാണ് 1924 ഓഗസ്റ്റ് 24 ന് ഈ ദേവാലയം പണിതത്. വണ്ടിപ്പെരിയാറിലെ ആംഗ്ലിക്കൻ ചർച്ച് റൈറ്റ് .റവ. ഡോ. സി.എച്ച്. ഗിൽ ബിഷപ്പ് ആണ് കൂദാശ കർമ്മം നിർവ്വഹിച്ച് സമർപ്പിച്ചത്.


പിന്നീട് 1947 ൽ അന്നത്തെ മദിരാശിയിൽ കോൺഗ്രിഗേഷൻ, ആംഗ്ലിക്കൻ, മെത്തഡിസ്റ്റ് , പ്രോട്ടസ്റ്റൻ്റ്എന്നീ 4 ക്രിസ്തീയ സഭകൾ യോജിച്ച് ചർച്ച് ഓഫ് സൗത്ത് ഇന്ത്യ എന്ന ക്രിസ്തീയ സഭരൂപീകൃതമാവുന്നത്.ഇതോടെയാണ് വണ്ടിപ്പെരിയാറിലെ പുരാതന ദേവാലയവും സി. എസ്. ഐ പള്ളിയായത്. തുടർന്ന്1983- ഏപ്രിൽ 4 ന് ഈ സഭ ഈസ്റ്റ് കേരളാ മഹാ ഇടവകയുടെ കീഴിലാകുകയും ചെയ്തു. മുൻ കാലങ്ങളിൽ ദേവാലത്തിൽ സേവനമനുഷ്ടിച്ച വികാരിമാരുടെ സ്മരണ നില നിർത്തിയുള്ള ശിലാഫലകങ്ങൾ ദേവാലയത്തിൽ സൂക്ഷിക്കുന്നു .ഈ ആരാധനാലയത്തിന്റെ പഴയ കാല സൂക്ഷിപ്പുകളായി വിശുദ്ധ കുർബാന പാത്രങ്ങളും ഇരിപ്പിടങ്ങളും ഹാർമോണിയവും ദേവാലയത്തിൽ ഇന്നും ഉണ്ട്.

Follow us on :

More in Related News