Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാഞ്ഞു പോയസീബ്ര ലൈൻ എന്ന് വരും?

02 May 2025 07:52 IST

ENLIGHT MEDIA PERAMBRA

Share News :

ബാലുശ്ശേരി: ബാലുശ്ശേരി ചിറയ്ക്കൽ കാവിന് മുമ്പിൽ സീബ്ര ലൈൻ മാഞ്ഞിട്ട് മാസങ്ങൾ കഴിഞ്ഞു. ചിറക്കൽ കാവ് ക്ഷേത്രത്തിൽ നിത്യേന ധാരാളം ഭക്തജനങ്ങൾ എത്തുന്നതാണ്. സീബ്ര ലൈൻ മാഞ്ഞു പോയത് കാരണം അപകടങ്ങള്‍ നിത്യ സംഭവം ആവുന്നു. താലുക്ക് ഹോസ്പിറ്റലിന് മുമ്പുള്ള സീബ്രലൈനും മാഞ്ഞു തുടങ്ങിയിട്ടുണ്ട്ആശുപത്രിയിൽ വരുന്ന രോഗികളും നന്മണ്ട റോഡിലേക്ക് മുറിച്ച് കടക്കേണ്ട കാൽനടയാത്രക്കാരും ഏറെ ബുദ്ധിമുട്ടുകയാണ്.ബാലുശ്ശേരി ടൗണിൽ മറ്റിടങ്ങളിലുള്ള സീബ്ര ലൈനുകൾ മാറ്റി വരച്ചിരുന്നു. 


 സ്കൂൾ തുറക്കുന്നതോടെ ബാലുശ്ശേരിയിലെ രണ്ട് ഹയർ സെക്കണ്ടറി സ്കൂളുകളിലെ വിദ്യാർത്ഥികളും ഈ റോഡ് മുറിച്ച് കടന്നാണ് പോസ്റ്റ് ഓഫീസ് റോഡിലേക്ക് പ്രവേശിക്കുക. ചിറയ്ക്കൽ കാവ് ക്ഷേത്രത്തിന് മുൻ വശത്തെ സീബ്രലൈനും താലുക്ക് ഹോസ്പിറ്റലിന്റെ മുൻവശത്തെ സീബ്ര ലൈനും എത്രയും പെട്ടെന്ന് വരക്കണം എന്ന് സാമുഹികപ്രവർത്തകനും രാഷ്ട്രീയ യുവജനതാദൾ ബാലുശ്ശേരി മണ്ഡലം കമ്മിറ്റി അംഗവുമായ അരുൺ നമ്പിയാട്ടിൽ ആവശ്യപ്പെട്ടു.

Follow us on :

Tags:

More in Related News