Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുളിക്കൽ സഹകരണ ബാങ്ക് അഗ്രി ഫാം നഴ്സറിയിൽ മാമ്പഴ മേള തുടങ്ങി

07 May 2025 11:53 IST

Saifuddin Rocky

Share News :


കൊണ്ടോട്ടി:പുളിക്കൽ സർവ്വീസ് സഹകരണ ബാങ്കിന് കീഴിൽ കൊട്ടപ്പുറത്ത് പ്രവർത്തിക്കുന്ന കൊണ്ടോട്ടി ബ്ലോക്ക് കർഷക സേവന കേന്ദ്രം അഗ്രി ഫാം നഴ്സറിയിൽ നാല് ദിവസത്തെ മാമ്പഴ മേളക്ക് തുടക്കമായി. 9(വെള്ളിയാഴ്ച) ന് മേള സമാപിക്കും. കൊണ്ടോട്ടി നഗരസഭ അധ്യക്ഷ നിത ഷഹീർ സി എ മേള ഉദ്ഘാടനം ചെയ്തു. മേളയോടനുബന്ധിച്ച് വിവിധ തരം മാമ്പഴങ്ങൾ മിതമായ നിരക്കിലും മാവിൻ തൈകൾ 10% വിലക്കുറവിലും ഫാമിൽ നിന്ന് ലഭിക്കും.

ബാങ്ക് പ്രസിഡൻ്റ് എം പി അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ വിനീത് കെ വർമ്മ, ബാങ്ക് സെക്രട്ടറി നുസൈബ ടി, അസി.സെക്രട്ടറി പി സി ജയകുമാർ,ഫാം ഇൻ ചാർജ് ശ്രീധരൻ , ഭരണ സമിതി അംഗങ്ങളായ കെ രാജൻ മാസ്റ്റർ, കെ എ

മമ്മദ് മാസ്റ്റർ ,മുഹമ്മദ് എം സി, പി ടി കോയാലി, കെ മുജീബ് റഹ്മാൻ, പി എൻ നഫീസ തുടങ്ങിയവർ സംസാരിച്ചു.

Follow us on :

More in Related News