Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാറപ്പുഴ പാട ശേഖരത്തില്‍ നെല്‍കൃഷി ഒഴിവാക്കി കമുക് കൃഷിക്ക് ശ്രമം

05 Oct 2024 12:48 IST

ജേർണലിസ്റ്റ്

Share News :

തൊടുപുഴ: പാറപ്പുഴ പാട ശേഖരത്തില്‍ നെല്‍കൃഷി ഒഴിവാക്കി കമുക് കൃഷിക്കായി മണ്‍കൂന തീര്‍ത്തത് തുടര്‍ കൃഷിക്ക് ആശങ്ക സൃഷ്ടിക്കുന്നതായി പരാതി. ലോറേഞ്ചിലെ ഏറ്റവും വലിപ്പമേറിയ പുറപ്പുഴ പാടത്ത് പാടശേഖര സമിതിയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നെല്‍കൃഷി നടന്ന് വരുന്നുണ്ട്. മിക്ക ഉടമകളും ഇരപ്പ് കൃഷിയും നടത്തും. എന്നാല്‍ അടുത്ത കാലത്ത് പാടശേഖര സമിതിയില്‍ ഉണ്ടായിരുന്ന ഒരു കര്‍ഷകന്‍ ഇയാളുടെ വയലില്‍ മണ്‍കൂന തീര്‍ത്ത് കമുക് കൃഷി തുടങ്ങി. ഇതോടെ പാറപ്പുഴ പാടത്തില്‍ നെല്‍കൃഷി ചെയ്യാന്‍ കഴിയാതെ മറ്റ് കര്‍ഷകര്‍ ബുദ്ധിമുട്ടിലായി. നികത്തിയ പാടത്തിലൂടെയാണ് നിലം ഉഴുതെടുക്കുന്നതിനുള്ള ട്രാക്ടറും നെല്ല് കൊയ്യാനും മെതിക്കാനുമുള്ള യന്ത്രങ്ങളും ഉള്‍പ്പെടെയുള്ളവ മറ്റ് പാടങ്ങളിലേയ്ക്ക് എത്തിച്ചിരുന്നത്്. ഇവിടം വയല്‍ അല്ലാതാക്കാന്‍ ശ്രമിക്കുന്നതോടെ പാറപ്പുഴയിലെ ഏക്കര്‍ കണക്കിന്് നെല്‍പ്പാടം കൃഷിയിറക്കാനാവാതെ തരിശുഭൂമിയാകും. പ്രശനം പരിഹരിക്കണമെന്നും വയല്‍ നികത്താനുള്ള ശ്രമം തടയുകയും വയല്‍ പൂര്‍വ്വ സ്ഥിതിയിലാക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് വില്ലേജിലും പഞ്ചായത്തിലും കൃഷി ഓഫീസര്‍ക്കും പരാതി നല്‍കിയെങ്കിലും ഇതുവരെ നികത്തിയ വയല്‍ പഴയ സ്ഥിതിയിലോയ്ക്ക് മാറ്റാന്‍ നടപടിയായില്ല. മണ്‍കൂന നിര്‍മ്മിച്ച വയലിന്റെ ഉടമയ്ക്ക് സ്റ്റോപ്പ് മൊമ്മോ നല്‍കിയിരുന്നെന്നും റിപ്പോര്‍ട്ട് ജില്ലാ കളക്ടറുടെ പരിഗണനയിലാണെന്നും അവിടെ നിന്ന് ഉത്തരവുണ്ടാകാത്തതാണ് നടപടിസ്വീകരിക്കാന്‍ വൈകുന്നതിന് കാരണമെന്നും കോടിക്കുളം വില്ലേജ് ഓഫീസര്‍ പറഞ്ഞു.

Follow us on :

More in Related News