Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Nov 2024 22:26 IST
Share News :
വെള്ളിയൂർ: പേരാമ്പ്ര ഉപജില്ലാ സ്കൂൾകലോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടന കർമ്മം പേരാമ്പ്ര എം എൽ എ ടി. പി. രാമകൃഷ്ണൻ നിർവ്വഹിച്ചു. വേദിയിൽ എത്തിച്ചേർന്ന വിശിഷ്ട വ്യക്തികൾക്ക് റിസപ്ഷൻ കമ്മറ്റി ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൻ്റെ പ്രിൻ്റ് നൽകി കൊണ്ടാണ് അതിഥികളെ സ്വീകരിച്ചത്.നാനാത്വത്തിൽ ഏകത്വംഉയർത്തി പിടിക്കുന്ന ഭരണഘടന നിരവധി വെല്ലുവിളികൾ ഉയർന്നു നിൽക്കുന്ന ഇന്ത്യൻ സാഹചര്യത്തിലെ പ്രകാശഗോപുരമാണ് ഇന്ത്യൻ ഭരണഘടനയെന്നും 'പുതിയ തലമുറയിലെ വിദ്യാർത്ഥികൾക്ക് ഭരണഘടനയെക്കുറിച്ചുള്ള അവബോധം സ്യഷ്ടിക്കുന്നതിൽ ഈ ഉപജില്ലാ കലോൽസവം വലിയ മാതൃകയാണെന്നും ടി.പി ചൂണ്ടികാട്ടി.
നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരി കണ്ടി അധ്യക്ഷത വഹിച്ചു.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി മുഖ്യാതിഥിയായി. കെ. സെമീർ ജനറൽകൺവീനർ സ്വാഗതം പറഞ്ഞു സ്കൂൾ കലോത്സവ ലോഗോ ഡിസൈൻ ചെയ്യ്ത ലഗേഷ് മാസ്റ്റർക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉപഹാരം നൽകി കലോത്സവത്തിൻ്റെ പ്രചരണാർത്ഥം മീഡിയ & പബ്ലിസിറ്റി സംഘടിപ്പിച്ച റീൽസ് / ഷോർട്ട് മത്സരത്തിൽ വിജയികളായ അർജുൻ സാരംഗി മുഹമ്മദ് ഷാഫി വിദ്യാരംഗം കലാ സാഹിത്യ വേദി കൺവീനർ അഷറഫ് മാസ്റ്റർ എന്നിവർക്ക് പേരാമ്പ്ര എ.ഇ. ഒ കെ.വി. പ്രമോദ് ഉപഹാരങ്ങൾ നൽകി. പേരാമ്പ്ര ബി ആർ സി യിൽ നിന്നും സംസ്ഥാന ഇൻക്ലൂസീവ് കായിക മത്സരത്തിൽ പങ്കെടുത്ത് മെഡലുകൾ നേടിയ കായിക താരങ്ങളെ ഉദ്ഘാടന ചടങ്ങിൽ അനുമോദിച്ചു.
നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്ടി.പി.ദാമോദരൻ മാസ്റ്റർ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ. പാത്തുമ്മ. മെമ്പർമാരായ പ്രഭാശങ്കർ.ഷിജി കൊട്ടാരക്കൽ. മധു കൃഷ്ണൻ മാസ്റ്റർ.പേരാമ്പ്ര ബിപിസി വി പി.നിത ,ബാലുശ്ശേരി ബിപിസി മധുസൂദനൻ,നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ പ്രധാന അധ്യാപിക എം.ബിന്ദു ,ആബിദ പുതുശ്ശേരി.ബിജു മാത്യു.. നൊച്ചാട് ഹയർ സെക്കണ്ടി സ്കൂൾ മാനേജർ എ. വി. അബ്ദുള്ള,പി ടി എ പ്രസിഡണ്ട് കെ. പി.റസാഖ് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എടവന സുരേന്ദ്രൻ, പി.എം. പ്രകാശൻ, എം.ടി.ഹമീദ്,സജീവൻ കൊയിലോത്ത്,
മോഹനൻ,ലത്തീഫ് വള്ളിലോട്ട്,കെ.പി. ആലിക്കുട്ടി, കുഞ്ഞിരാമനുണ്ണി, പി.പി. മുഹമ്മദ് എന്നിവർ ആശംസകളർപ്പിച്ചു . പി.ശ്രീജിത്ത് നന്ദി പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.