Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എം എസ് എം ഹൈസെക് ജില്ലാ ഹയർ സെക്കണ്ടറി വിദ്യാർത്ഥി സമ്മേളനം അത്തോളിയിൽ.

18 Aug 2024 07:34 IST

- enlight media

Share News :

എം.എസ്.എം സംഘടിപ്പിക്കുന്ന 'ഹൈസ്ക്' ഹയർ സെക്കൻഡറി വിദ്യാർഥി സമ്മേളനത്തിൻ്റെ പോസ്റ്റർ പ്രകാശനം സംസ്ഥാന പ്രസിഡന്റ് അസ്ലഹ് ചെങ്ങര നിർവ്വഹിക്കുന്നു.


കോഴിക്കോട് : കേരള നദ്‌വത്തുൽ മുജാഹിദീനിന്റെ വിദ്യാർത്ഥി വിഭാഗമായ എം എസ് എം കോഴിക്കോട് സൗത്ത് ജില്ലാ സമിതി 'കൗമാരം; കാലത്തോടോപ്പം,കുടുംബത്തോടൊപ്പം' എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ജില്ലാ ഹയർ സെക്കണ്ടറി വിദ്യാർത്ഥി സമ്മേളനം 2024 സെപ്തംബർ 29 ഞായറാഴ്ച അത്തോളിയിൽ വെച്ച് നടക്കും. പ്രീ ഹൈസെക് മീറ്റുകൾ,ഫാമിലി കണക്ട് ശാഖാ കുടുംബ സംഗമങ്ങൾ, വളണ്ടിയർ സംഗമം,സന്ദേശ രേഖാ പ്രകാശനം തുടങ്ങിയ വിവിധങ്ങളായ പ്രോഗ്രാമുകൾ സമ്മേളനത്തോടനുബന്ധിച്ച് ശാഖകളിലും മണ്ഡലങ്ങളിലുമായി നടക്കും. ജില്ലയുടെ വിവിധ പ്രദേശങ്ങളിലുള്ള ഹയർസെക്കൻഡറി വിദ്യാർത്ഥികൾ രാവിലെ മുതൽ ആരംഭിക്കുന്ന സമ്മേളനത്തിൽ വിത്യസ്തങ്ങളായ സെഷനുകളിലായി പങ്കെടുക്കും.

ഹൈസെക് പ്രഖ്യാപന കൺവെൻഷൻ എം.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി സുഹ്ഫി ഇമ്രാൻ സ്വലാഹി ഉദ്ഘാടനം ചെയ്തു. എം.എസ്.എം ജില്ലാ പ്രസിഡൻ്റ് അസ്ജദ് കടലുണ്ടി അധ്യക്ഷത വഹിച്ചു. ഹൈസെക് പോസ്റ്റർ പ്രകാശനം എം.എസ്.എം സംസ്ഥാന പ്രസിഡൻ്റ് അസ്ലാഹ് ചെങ്ങര നിർവഹിച്ചു.

എം.എസ്.എം സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷഫീഖ് ഹസ്സൻ അൻസാരി,എം.എസ്‌.എം ജില്ലാ സെക്രട്ടറി ഷമൽ പൊക്കുന്ന്, ജില്ലാ ഭാരവാഹികളായ ജാസിൽ പള്ളിപൊയിൽ, ജാനിഷ് മദനി,അമീൻ തിരുത്തിയാട്, റിഹാബ് സിറ്റി,റമീസ് കൊടിയത്തൂർ, അർഷദ് കൊടിയത്തൂർ,യാസീൻ മാങ്കാവ്,ഷഹീൻ കാരകുന്നത്ത്, സനാബിൽ പുത്തൂർ തുടങ്ങിയവർ സംസാരിച്ചു.


Follow us on :

More in Related News