Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രസിദ്ധമായ തിരുവത്ര സ്വയംഭൂ മഹാശിവ ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു

13 Feb 2026 17:07 IST

MUKUNDAN

Share News :

ചാവക്കാട്:പ്രസിദ്ധമായ തിരുവത്ര സ്വയംഭൂ മഹാശിവ ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ക്ഷേത്രത്തിൽ രാവിലെ 4 മണിക്ക് നിർമ്മാല്യം,4.30-ന് വാകച്ചാർത്ത്,5-ന് ഗണപതിഹോമം,6-ന് ഉഷഃപൂജ,7-ന് നടയ്ക്കൽ പറ,8-ന് തിരുവത്ര ശ്രീനാഗഹരിക്കാവ് ക്ഷേത്രത്തിൽ നിന്നും നാഗഹരിക്കാവ് പൂത്താല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൂത്താലം എഴുന്നള്ളിപ്പ്,10.30-ന് മദ്ധ്യാഹ്ന പൂജ എന്നിവ ഉണ്ടാകും.ക്ഷേത്രം മേൽശാന്തി കപ്പൂർ കുട്ടമംഗലം ഹരികൃഷ്ണൻ നമ്പൂതിരി പൂജകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും.11.30-ന് പ്രസാദ ഊട്ട്,പകൽ 2-ന് ചാലിശ്ശേരി ഗൗരിദാസൻ മാരാരുടെ മേളത്തോട് കൂടി തിടമ്പ് എഴുന്നള്ളിപ്പ്,വൈകീട്ട് 4-ന് തിരുവത്ര ദേശകമ്മിറ്റി,തിരുവത ജനമൈത്രി പൂരാഘോഷ്കമ്മിറ്റി,വടക്കുഭാഗം കാളപെരുമ്പടകൂട്ടം,വളയംതോട്,എടക്കഴിയൂർ വടക്കൻസ് ഉത്സവാഘോഷകമ്മിറ്റി വടക്കുഭാഗം എന്നീ ഉത്സവാഘോഷസമിതിയുടെ പൂരങ്ങൾ ക്ഷേത്രാങ്കണത്തിൽ എത്തിച്ചേർന്ന് 7.30-ന് പകൽപൂരം അവസാനിക്കും.ശ്രീഭൂതബലിക്ക് ശേഷം എടക്കഴിയൂർ ചുക്കുബസാർ ഉത്സവാഘോഷ കമ്മിറ്റിയുടെ ഭസ്‌മക്കാവടി എഴുന്നള്ളിപ്പ് ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരും.വൈകീട്ട് 6.30-ന് ദീപാരാധന,രാത്രി 8.30-ന് നവകം,പഞ്ചഗവ്യം,അത്താഴപൂജ,ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അഴകത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ശ്രീഭൂതബലി,10-ന് ചാലിശ്ശേരി ഗൗരിദാസൻ ആൻഡ് ജഗന്നിവാസൻ മാരാരുടെ ഡബിൾ തായമ്പക,11.30-ന് കലാപരിപാടികൾ,പുലർച്ചെ 3-ന് തിടമ്പ് എഴുന്നെള്ളിപ്പ് എന്നിവയുമുണ്ടാകും.വാർത്താസമ്മേളനത്തിൽ ക്ഷേത്രം ഭരണസമിതി ഭാരവാഹികളായ പ്രസിഡന്റ് കെ.എം.തനീഷ്,സെക്രട്ടറി എം.എ.ജനാർദ്ദനൻ,ഖജാൻജി എം.കെ.ഷാജി,ജോയിന്റ് സെക്രട്ടറി വി.ജി.വിജിത്,എൻ.കെ.രമേശൻ എന്നിവർ പങ്കെടുത്തു.  




Follow us on :

More in Related News