Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഫാമിലി അഡോപ്ഷൻ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.

12 Dec 2024 21:55 IST

UNNICHEKKU .M

Share News :

മുക്കം: മുക്കം കെ എം സി ടി മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിൻ്റെയും ചാത്തമംഗലം ഗ്രാമപഞ്ചായത്തിൻ്റേയും സംയുക്തആഭിമുഖ്യത്തിൽ നടത്തിവരുന്ന ഫാമിലിഅഡോപ്ഷൻ പരിപാടിയുടെ മൂന്നാം ഘട്ട ഉദ്ഘാടനം പാഴൂർ ജനകീയആരോഗ്യകേന്ദ്രം പരിസരത്ത് പഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ നിർവ്വഹിച്ചു. ചടങ്ങിൽ കമൂണിറ്റി മെഡിസിൻ വകുപ്പ്മേധാവി ഡോ ജയകൃഷ്ണൻ ടി അദ്ധ്യക്ഷതവഹിച്ചു.പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ റീന മാണ്ടി ക്കാവിൽ, വാർഡ്മെമ്പർ റഫീക്ക് , ജെ.എച്ച് ഐ.. നവ്യ തുടങ്ങിയവർ സംസാരിച്ചു ഫീൽഡ് കോഡിനേറ്റർ സുജേഷ് നന്ദി പ്രകാശനംനടത്തി. ഡോ. നിത്യ ജി , ഡോ. സുബിൻ കോശി, ഡോ. സമീറ കെ കെ , ഡോ. ശ്രുതികൃഷ്ണ പി , ഡോ . അഞ്ജലി ലക്ഷ്മണൻ , ഡോ . ഹാഫ്‌ന റസാഖ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് 2024 ബാച്ച് മെഡിക്കൽ വിദ്യാർത്ഥികൾ നടത്തിയ ഗൃഹസന്ദർശനപരിപാടികൾക്ക്., പ്രദേശത്തെ എ. ഡി. എസ്. , സി. ഡി. എസ് പ്രവർത്തകരും ആശാ പ്രവർത്തകരും , ഹൗസർജൻസും , നേതൃത്വം നൽകി.

Follow us on :

More in Related News