Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റോട്ടറി ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം July 17

14 Jul 2024 11:22 IST

WILSON MECHERY

Share News :


ചാലക്കുടി : ചാലക്കുടി റോട്ടറി ക്ലബ് ഭരണസമിതിയുടെ സ്ഥാനാരോഹണം July 17 ന് വൈകിട്ട് 7 മണിക്ക് റോട്ടറി ക്ലബ് ഹാളിൽ നടത്തും.

പ്രദേശത്തിൻ്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് "സ്മൈൽ ചാലക്കുടി പദ്ധതി നടപ്പാക്കുമെന്ന് റോട്ടറി ക്ലബ് ഭാരവാഹികൾ അറിയിച്ചു. ലെനിൻ ചന്ദ്രൻ പ്രസിഡൻ്റ്, പ്രസീത മേനോൻ സെക്രട്ടറി, ജോസ് പി.വി ട്രഷറർ എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതി സ്ഥാനമേൽക്കും. റോട്ടറി ഡിസ്ട്രിക്റ്റ് ഗവർണർ നോമിനി ജോഷി ചാക്കോ മുഖ്യാതിഥി ആയിരിക്കും.പ്രസിഡണ്ട് ജോൺ തെക്കേക്കര അദ്ധ്യക്ഷത വഹിക്കുന്നതായിരിക്കും.

" സ്മൈൽ ചാലക്കുടി' പദ്ധതിയുടെ ഭാഗമായി (ഇത്തവണത്തെ District Project ആയ BLOSSOM) പദ്ധതി വഴി വിദ്ധ്യാർത്ഥികൾക്കായി വ്യക്തിത്വ വികാസ ക്ലാസ്സുകൾ, ചെറുപ്രായത്തിൽ കാഴ്‌ചശക്തി വൈകല്യങ്ങൾ തിരിച്ചറിയാനുളള കണ്ണ് പരിശോധന ക്യാംപുകളും, ബോധവൽക്കരണവും, ജനങ്ങൾക്കായി മെഡിക്കൽ ക്യാംപുകൾ ദന്തൽ ക്യാപുകൾ, വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കലും, പരിപാലനവും, തൊഴിൽ നൈപുണ്യ പരിശീലനം, വിദ്യാലയങ്ങൾക്കായി വാട്ടർപ്യൂരിഫയർ, സ്കോളർഷിപ്പുകൾ, സ്‌മാർട്ട് ക്ലാസ്സ് റൂമുകൾ, ആരോഗ്യ സുരക്ഷാ പദ്ധതികൾ, കേൾവി -ദന്ത പരിശോധനാ ക്യാപുകൾ, മാനസികാരോഗ്യ കേന്ദ്രങ്ങൾക്ക് അവശ്യ വസ്തു‌ക്കൾ കൈമാറൽ, കൗൺസിലിങ്, മാതൃശിശു ആരോഗ്യ സംരക്ഷണ പദ്ധതി, പോഷകാഹാര ബോധവത്കരണവും വിതരണവും, ചികിത്സാ വിദ്യാഭ്യാസ സഹായങ്ങൾ. ചിറ്റിലപ്പിളളി ഫൗണ്ടേഷൻ്റെ സഹകരണത്തോടെ വീടില്ലാത്തവർക്ക് വീട് നിർമ്മിച്ചു നൽകുന്നു. അക്ഷരത്തണൽ എന്ന പദ്ധതിയുടെ ഭാഗമായി 100 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുന്നതിൻ്റെ ഔദ്ദോഗിക ഉദ്ഘാടനം അന്നേ ദിവസം നടക്കും. അക്ഷയപാത്രം പദ്ധതിയുടെ ഭാഗമായി പിഷാരിക്കൽ സേവാസമിതിയും പാഥേയവുമായി സഹകരിച്ചുകൊണ്ട് ഭക്ഷണം നൽകും, ഐ എം എയുമായിസഹകരിച്ചുകൊണ്ട് Blood Donation ക്യാംപുകൾ സംഘടിപ്പിക്കും. ചാലക്കുടിയുടെ വിവിധ മേഖലകളിൽ Bottle Booth കൾ നിർമ്മിച്ച് നൽകുമെന്നും വാർത്തസമ്മേളനത്തിൽ റോട്ടറി ക്ലബ് നിയുക്ത പ്രസിഡണ്ട് ലെനിൻ ചന്ദ്രൻ, സെക്രട്ടറി പ്രസീത മേനോൻ, ട്രഷറർ ജോസ് പി.വി., പ്രോഗ്രാം ചെയർമാൻ രമേഷ്കുമാർ കുഴിക്കാട്ടിൽ, AGസാബു ചക്കാലയ്ക്കൽ സ്മൈൽ ചാലക്കുടി പ്രൊജക്ട് ചെയർമാൻ അനീഷ് പറമ്പിക്കാട്ടിൽ, എന്നിവർ അറിയിച്ചു.

Follow us on :

More in Related News