Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണം: ഡോ : ഹുസൈൻ മടവൂർ

04 Nov 2024 20:38 IST

enlight media

Share News :

ഈരാറ്റുപേട്ട : രാജ്യത്തെ മുസ്ലീകൾ ഉൾപ്പെടെയുള്ള പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സുരക്ഷ ഉറപ്പുവരുത്തണമെന്ന് കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡണ്ടും അഖിലേന്ത്യാ മുസ്ലീം പേഴ്സണൽ ലോ ബോർഡ് അംഗവുമായ ഡോ: ഹുസൈൻ മടവൂർ ആവശ്യപ്പെട്ടു. ഈരാറ്റുപേട്ടയിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മുസ്ലിംകൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളും മറ്റ് പിന്നോക്ക വിഭാഗങ്ങളും നിരന്തരം പീഡിപ്പിക്കപ്പെടുന്ന അവസ്ഥയാണുള്ളത് . ഇന്ത്യയിലും പലതരത്തിലുള്ള പീഡനങ്ങൾക്ക് ന്യൂനപക്ഷങ്ങൾ വിധേയരാകുന്നുണ്ട്. ന്യൂനപക്ഷങ്ങൾക്ക് എല്ലാവിധ സൗകര്യങ്ങളും ഉറപ്പുവരുത്തുക എന്നത് ഏതൊരു പരിഷ്കൃത സമൂഹത്തിന്റെയും ബാധ്യതയാണ്. ഇന്ത്യയുടെ ഭരണഘടന എല്ലാ മതവിഭാഗങ്ങൾക്കും അവരുടെ മതം വിശ്വസിക്കുവാനും അനുഷ്ഠിക്കുവാനും പ്രചരിപ്പിക്കുവാനും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും സ്ഥാപിച്ച് നടത്തുവാനുമുള്ള സ്വാതന്ത്ര്യം ഉറപ്പുവരുത്തിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ രാജ്യത്തിൻ്റെ പലഭാഗങ്ങളിലും ന്യൂനപക്ഷങ്ങൾ ചോദ്യം ചെയ്യപ്പെടുകയും പ്രയാസകരമായ അവസ്ഥയിലേക്ക് നീങ്ങുകയും ചെയ്യുന്നുണ്ട്. പൗരത്വ ഭേദഗതി നിയമവും വഖഫ് ഭേദഗതി ബില്ലും മദ്രസകൾ അടച്ചുപൂട്ടണമെന്ന ബാലാവകാശ കമ്മീഷന്റെ നിർദ്ദേശവും എല്ലാം ഇതിൻ്റെ ഫലമായി വന്നുകൊണ്ടിരിക്കുകയാണ്. ഇതിനെതിരെ ജനാധിപത്യ മതേതര വിശ്വാസികൾ ഒന്നിച്ചു നിൽക്കുകയും എല്ലാ ആൾക്കാർക്കും സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യേണ്ടതുണ്ട്. ഇസ്ലാം ലോക സുരക്ഷയും സമാധാനവുമാണ് ലക്ഷ്യം വയ്ക്കുന്നത്. ഒരേ പിതാവിന്റെയും മാതാവിൻ്റെയും മക്കളാണ് ഭൂമിയിലുള്ള മുഴുവൻ മനുഷ്യരുമെന്ന ഖുർആനിൻ്റെ കൽപ്പന ഇതിനെ ശരിവെക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.കെ എൻ എം കോട്ടയം ജില്ലാ പ്രസിഡണ്ട് പി എച്ച് ജാഫർ അധ്യക്ഷത വഹിച്ചു. ഐ എസ് എം സംസ്ഥാന ജനറൽ സെക്രട്ടറിഅബ്ദുൽ ഷുക്കൂർ സ്വലാഹി, സംസ്ഥാന വൈസ് പ്രസിഡണ്ട് നാസർ മുണ്ടക്കയം, ഖുർആൻ ഹദീസ് ലേണിംഗ് സ്കൂൾ സംസ്ഥാന അവാർഡ് ജേതാവ് റംലാ സുലൈമാൻ, വി. എം .സത്താർ എന്നിവർ പ്രസംഗിച്ചു

Follow us on :

More in Related News