Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലോകായുക്ത സിറ്റിംഗിൽ ഒരു പരാതി പരിഹരിച്ചു; എട്ടെണ്ണം ഓഗസ്റ്റിലേക്ക് മാറ്റി

28 Jun 2024 15:44 IST

enlight media

Share News :

കോഴിക്കോട് : കോഴിക്കോട് ഗവൺമെൻറ് ഗസ്റ്റ് ഹൗസിൽ നടന്ന ലോകായുക്ത സിറ്റിംഗിൽ ഒൻപത് കേസുകൾ പരിഗണിച്ചതിൽ ഒന്ന് തീർപ്പാക്കി. രണ്ട് സാക്ഷികളെ ലോകായുക്ത വിസ്തരിച്ചു. 


വൈദ്യുതി ബോർഡ് എതിർകക്ഷി ആയി വന്ന പരാതിയിലാണ് ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് തീർപ്പ് കൽപ്പിച്ചത്.  

ബാക്കിയുള്ള എട്ട് കേസുകൾ ഓഗസ്റ്റ് ഒൻപതിന് നടക്കുന്ന സിറ്റിങ്ങിലേക്ക് മാറ്റി.  

ഇതിൽ ഒരു കേസിൽ എതിർകക്ഷിക്ക് മറുപടി നൽകാൻ സമയം കൊടുത്തു. നാല് കേസുകളിൽ എതിർകക്ഷി സമർപ്പിച്ച മറുപടിയിൻമേൽ പരാതിക്കാരന് 

ബോധിപ്പിക്കാനുള്ളത് പറയാൻ സമയം കൊടുത്തു.

Follow us on :

More in Related News