Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുക്കത്തെ കേന്ദ്ര തെരഞ്ഞടുപ്പ് കമ്മറ്റി ഓഫീസ്സ് പ്രിയങ്ക ഗാന്ധി സന്ദർശിച്ചു.

29 Oct 2024 17:16 IST

UNNICHEKKU .M

Share News :




മുക്കം: വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി മുക്കത്തെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സന്ദർശിച്ചു. ഈങ്ങാപ്പുഴയിലെ തെരഞ്ഞെടുപ്പ് യോഗം കഴിഞ്ഞ് ഏറനാട് മണ്ഡലത്തിലെ തെരട്ടമ്മലിലേക്ക് പോകുന്നതിനിടെയാണ് എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയിലെ മുക്കം പാലത്തിനു സമീപത്തെ ഓഫീസ് പ്രിയങ്ക ഗാന്ധി സന്ദർശിച്ചത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ചീഫ് കോഡിനേറ്റർ സി.പി ചെറിയ മുഹമ്മദ് പൂക്കൾ നൽകി പ്രിയങ്ക ഗാന്ധിയെ സ്വീകരിച്ചു. ഓഫീസ് പരിസരത്ത് തടിച്ചുകൂടിയ പ്രവർത്തകരെ അഭിവാദ്യം ചെയ്ത പ്രിയങ്ക അവരോടൊപ്പം സെൽഫിയെടുക്കാനും വിശേഷങ്ങൾ ചോദിക്കുവാനും സമയം ചിലവഴിച്ചു. തെരഞ്ഞെടുപ്പ് ക്യാമ്പയിൻ പ്രവർത്തനങ്ങളെക്കുറിച്ച് യുഡിഎഫ് നേതാക്കളുമായി പ്രിയങ്ക ചർച്ച ചെയ്തു. എ. ഐ. സി. സി. ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ, കെ. പി. സി. സി. പ്രസിഡന്റ് കെ. സുധാകരൻ, തിരുവമ്പാടി നിയോജകമണ്ഡലത്തിന്റെ ചുമതലയുള്ള ഹൈബി ഈഡൻ എം. പി., എം. കെ. രാഘവൻ എം.പി., കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.പി. അനിൽ കുമാർ എംഎൽഎ, നിയോജകമണ്ഡലം ചെയർമാൻ സി.കെ. കാസിം തുടങ്ങിയവരുമായി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്തി. അരമണിക്കൂറോളം ഓഫീസിൽ ചെലവഴിച്ചാണ് പ്രിയങ്ക ഗാന്ധി മടങ്ങിയത്.

Follow us on :

More in Related News