Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നക്ഷത്രങ്ങളിൽ കൂടുകൂട്ടിയ ദേശാടന പക്ഷികൾ; അക്കാദമിക് സെമിനാർ സമാപിച്ചു

22 Jul 2024 13:02 IST

Jithu Vijay

Share News :


തേഞ്ഞിപ്പലം : എസ്എസ്എഫ് തേഞ്ഞിപ്പലം ഡിവിഷൻ സാഹിത്യോത്സവിന്റെ ഭാഗമായി പെരുവള്ളൂർ നജാത്തിൽ സംഘടിപ്പിച്ച അക്കാദമിക് സെമിനാർ സമാപിച്ചു. 'നക്ഷത്രങ്ങളിൽ കൂടുകൂട്ടിയ ദേശാടന പക്ഷികൾ' എന്ന പ്രമേയത്തിൽ നടന്ന സെമിനാർ കേരള മുസ്ലിം ജമാഅത്ത് തേഞ്ഞിപ്പലം സോൺ ഉപാധ്യക്ഷൻ അബ്ദുള്ള ഫൈസി ഉദ്ഘാടനം ചെയ്തു.


ജില്ലാ പ്രവർത്തക സമിതി അംഗം ജംഷീദ് അംജതി ഉള്ളണം ആമുഖഭാഷണം നടത്തി. അകം തൊടുന്ന സഞ്ചാര സാഹിത്യങ്ങൾ എന്ന വിഷയത്തിൽ പി എ നാസിമുദ്ധീൻ വിഷയാവതരണം നടത്തി സംസാരിച്ചു. ഡിവിഷൻ പ്രസിഡന്റ്‌ ഹിദായത്തുള്ള അദനി അധ്യക്ഷത വഹിച്ചു. സ്വാദിഖ് പാലപ്പെട്ടി സ്വാഗതവും മുഹമ്മദ്‌ റഫീഖ് ഫാളിലി നന്ദിയും പറഞ്ഞു. തെരെഞ്ഞെടുക്കപ്പെട്ട ഗവേഷക തൽപരായ വിദ്യാർത്ഥികളാണ് സെമിനാറിൽ പ്രതിനിധികളായി പങ്കെടുത്തത്. ഓഗസ്റ്റ് 2, 3, 4 തീയതികളിൽ വെളിമുക്ക് ആലുങ്ങലിൽ വെച്ചാണ് ഡിവിഷൻ സാഹിത്യോത്സവ് അരങ്ങേറുന്നത്.

Follow us on :

More in Related News