Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുതിർന്ന അംഗങ്ങളെ ആദരിച്ചു

01 Oct 2024 15:26 IST

- Preyesh kumar

Share News :

മേപ്പയ്യൂർ:വയോജന ദിനത്തോടാനുബന്ധിച്ച്‌ കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ( കെ. എസ്. എസ്. പി. എ) മേപ്പയ്യൂർ മണ്ഡലം കമ്മിറ്റി മുതിർന്ന അംഗങ്ങളായ കോമത്ത് കുഞ്ഞിച്ചി, കുഞ്ഞിക്കൃഷ്ണൻ നായർ കളരിക്കണ്ടി, മീനാക്ഷി അമ്മ തച്ചുട,കുഞ്ഞബ്ദുല്ല കുന്നിയുള്ളതിൽ, ടി .പി. മൊയ്തീൻ, ലക്ഷ്മി അമ്മ കൊയിലമ്പത്ത്, നാരായണൻ നായർ പുളിയായിൽ, സി.പി. കരുണാകരൻ നായർ , ലക്ഷ്മി അമ്മ കേളോത്ത് എന്നിവരെ ആദരിച്ചു.


മണ്ഡലം പ്രസിഡൻ്റ് വിജയൻ മയൂഖം അധ്യക്ഷനായി. ബ്ലോക്ക് പ്രസിഡൻ്റ് കെ.പി. രാമചന്ദ്രൻ ആദരിച്ചു സെക്രട്ടറി എ .ചന്ദ്രൻ , വി.ടി. സത്യനാഥൻ, ഹരിദാസൻ കേളോത്ത്, കെ.പി .അമ്മത് ,സി .നാരായണൻ, കെ.ശ്രീധരൻ ,ശ്രീ നിലയം വിജയൻ, സി .ശങ്കരൻ, പ്രസന്നകുമാരി, എം.കെ .അനിൽകുമാർ , മുരളി കൈപ്പുറത്ത്, ഒ. എം. രാജൻ, പി .നാരായണൻ എന്നിവർ സംസാരിച്ചു.

Follow us on :

Tags:

More in Related News